മികച്ച തൊഴിൽ നേടാനും വിദ്യാഭ്യാസത്തിനുമായി നിരവധി പേരാണ് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഇതിൽ വിസ നിരസിക്കപ്പെടുന്നവരും വിസ തട്ടിപ്പുകൾക്ക് ഇരയാകുന്നവരും നിരവധിയാണ്. നല്ല ഏജൻസികളുമായി ബന്ധപ്പെട്ടില്ലെങ്കിൽ ഉറപ്പായും വിസ തട്ടിപ്പിന് ഇരയാകും. വ്യാജവാഗ്ദാങ്ങള്‍ നല്‍കി ഏജന്റുമാര്‍ വിസക്ക് പണം കൈപറ്റുന്ന സംഭവങ്ങള്‍ കൂടുകയാണെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വ്യക്തമാകുന്നു. ഗള്‍ഫ് നാടുകള്‍ക്കൊപ്പം യുകെ, യുഎസ്, കാനഡ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വിസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ഏജന്റുമാര്‍ വര്‍ധിക്കുകയാണ്. ഇല്ലാത്ത ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നതായുള്ള പരാതികളും സ്റ്റുഡന്റ് വിസക്കൊപ്പം വ്യാജ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായി യുകെയിലെ ചില വിദ്യാര്‍ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. 2023 ൽ 795 കേസുകളാണ് ഇത്തരത്തിൽ പോലീസ് രജിസ്റ്റർ ചെയ്തത്. അമേരിക്കയിലേക്ക് ഇബി 5 വിസ, സ്റ്റുഡന്റ് വിസകളോടൊപ്പം നൽകേണ്ട വർക്ക് പെർമിറ്റിന് കൃത്രിമ രേഖകളുണ്ടാക്കി നല്‍കുക തുടങ്ങിയവയാണ് പ്രധാനമായും രജിസ്റ്റർ ചെയ്ത കേസുകൾ. വീസ തട്ടിപ്പിനെതിരെ കേരള സര്‍ക്കാര്‍ 2022 ല്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിരുന്നു. കണ്ണൂരിലെ പയ്യാവൂരിലെ കുടുംബം ഇസ്രായേലിലേക്ക് തൊഴിൽ വിസയ്ക്ക് പണം നൽകി വഞ്ചിക്കപ്പെട്ടു. പിന്നാലെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ കെസി റോയിയുടെ ഭാര്യക്കും സുഹൃത്തിനും ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശി 1.7 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2022 ഏപ്രിലില്‍ പണം നല്‍കിയെങ്കിലും ജോലിക്കുള്ള വിസ ലഭിച്ചില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന് പരാതിയില്‍ പറഞ്ഞു. ഇതുപോലെ ലക്ഷങ്ങൾ ഏജന്റുമാർക്ക് നൽകി വിദേശയാത്രയെന്ന സ്വപ്നത്തിൽ കരിനിഴൽ വീണ് കിടക്കുന്നവർ നിരവധിയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A