യുഎഇ: ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് മുൻപ് ഇനി രണ്ടുതവണ ചിന്തിക്കണം

ദുബായ്: ഭൂരിഭാ​ഗം ആളുകളും ആരോ​ഗ്യ ആപ്ലിക്കേഷനുകൾ ഉപയോ​ഗിക്കുന്നതിനാൽ ലാബ് റിപ്പോർട്ടുകളും മെഡിക്കൽ റെക്കോർഡുകൾ ഓൺലൈനായാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) താമസക്കാരോട് അവരുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ നിർദേശിച്ചു. ആരോ​ഗ്യവിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ അധികൃതർ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

  • മികച്ച പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടതിൻ്റെയും ഒന്നിലധികം സൈറ്റുകളിലുടനീളം പാസ്‌വേഡുകൾ വീണ്ടും ഉപയോ​ഗിക്കുന്നത് ഒഴിവാക്കണമെന്നും ഡിഎച്ച്എ ചൂണ്ടിക്കാട്ടി.
  • ടൂ ഫാക്ടർ ഓതന്റിക്കേഷൻ (2FA) സാധ്യമാക്കുക.
  • ഒരു ഒടിപി (ഒടിപി), ഒരു ടെക്‌സ്‌റ്റ് മെസേജ് അല്ലെങ്കിൽ പ്രാമാണീകരണ ആപ്പ് (ഓതന്റിക്കേഷൻ ആപ്പ്) എന്നിവ കൂടുതൽ സുരക്ഷിതമാക്കുന്നു.
  • സ്ഥിരീകരിക്കാത്ത ഉറവിടങ്ങളുമായി ആരോഗ്യ വിവരങ്ങൾ പങ്കിടുന്നതിനെതിരെ ഡിഎച്ച്എ മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചോ അവരുടെ ആരോഗ്യ അക്കൗണ്ടുകളിലേക്കുള്ള അനധികൃതമായി ഉപയോ​ഗിക്കുന്നതിനെക്കുറിച്ചോ ജാഗ്രത പാലിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അക്കൗണ്ടുകൾ പതിവായി നിരീക്ഷിക്കണമെന്നും അസാധാരണമായ എന്തെങ്കിലും പ്രവർത്തനം നടന്നാൽ ഉടനടി ആരോഗ്യ പരിരക്ഷാ ദാതാക്കളെ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു.
  • വ്യക്തിഗത വിശദാംശങ്ങൾ പങ്കിടുന്നതിന് മുൻപ് ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഇമെയിലുകളോ സന്ദേശങ്ങളോ ശ്രദ്ധാപൂർവ്വം പരിശോധിക്കണം.
  • ആപ്ലിക്കേഷൻ വിവരങ്ങൾ പങ്കിടുന്നതിനായി ആപ്പ് പ്രവർത്തനത്തിന് ആവശ്യമായവ മാത്രം പരിമിതപ്പെടുത്താൻ അതോറിറ്റി ഉപയോക്താക്കളോട് അഭ്യർഥിച്ചു.
  • ആരോഗ്യ രേഖകൾ പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും പുതിയ സൈബർ സുരക്ഷാ നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതിൻ്റെ പ്രാധാന്യവും ഡിഎച്ച്എ എടുത്തുകാട്ടി.
  • പൊതു വൈഫൈ നെറ്റ്‌വർക്കുകൾ വഴി ആരോഗ്യ ഡാറ്റ ആക്‌സസ് ചെയ്യുന്നതോ പങ്കിടുന്നതോ ഒഴിവാക്കണം. കാരണം, ഈ കണക്ഷനുകൾ പലപ്പോഴും സുരക്ഷിതമായിരിക്കില്ല. പ്രധാനപ്പെട്ട വിവരങ്ങൾ ചോർന്നേക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
    https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy