ദുബായ്: നിങ്ങൾ യുഎഇയുടെ ഐഎൽഒഇ (Involuntary Loss of Employment) സ്കീം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? പോളിസി കൃത്യമായി പുതുക്കിയില്ലേ? ഇല്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്. പുതുക്കുന്ന സമയത്താണ് പിഴ ഈടാക്കുക. ഐഎൽഒഇ ഇൻഷുറൻസ് പോളിസി സൈൻ അപ്പ് ചെയ്യുന്നതിനോ പുതുക്കുകയോ ചെയ്യാത്ത ജീവനക്കാർക്ക് 400 ദിർഹം പിഴ ലഭിക്കും. നിങ്ങളുടെ ഐഎൽഒഇ ഡാഷ്ബോർഡിൽ പിഴകളൊന്നും കാണാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു മാർഗത്തിൽ പരിശോധിക്കാം. ‘ILOE Quick Pay’ എന്ന വെബ്സൈറ്റ് വഴി പിഴ കാണാനാകും.
എങ്ങനെ ILOE Quick Pay വഴി പിഴ പരിശോധിക്കുകയും അടയ്ക്കുകയും ചെയ്യാം?
- നിങ്ങൾക്ക് എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, MOHRE വെബ്സൈറ്റ് സന്ദർശിക്കുക – www.mohre.gov.ae. ‘സേവനങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘ILOE ക്വിക്ക് പേ’ തെരഞ്ഞെടുക്കുക.
- ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കുക
എമിറേറ്റ്സ് ഐഡി നമ്പർ (ഇഐഡിഎ)
യൂണിഫെഡ് നമ്പർ (യുഐഡി നമ്പർ)
ലേബർ കാർഡ് നമ്പർ
വ്യക്തിഗത കോഡ് നമ്പർ- ലേബർ കാർഡിലുള്ള 14 അക്ക നമ്പറാണിത്.
- നിങ്ങൾ തെരഞ്ഞെടുത്ത ഓപ്ഷൻ അനുസരിച്ച് വിശദാംശങ്ങൾ നൽകുക, തുടർന്ന് ‘തെരയൽ’ (Search) ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫയലിൽ പിഴകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അവയും ഇഷ്യൂ ചെയ്ത തീയതിയും കാണാൻ കഴിയും.
- അടുത്തതായി, നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പിഴ അടയ്ക്കാനോ തുക തവണകളായി അടയ്ക്കാനോ ഓപ്ഷൻ ലഭിക്കും. MOHRE അനുസരിച്ച്, നിങ്ങൾ പേയ്മെൻ്റ് നടത്തിക്കഴിഞ്ഞാൽ അത് പ്രോസസ്സ് ചെയ്യുന്നതിന് ഒരു പ്രവൃത്തി ദിവസമെടുക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A