യുഎഇ: മക്കളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ രണ്ട് മാതാപിതാക്കളുടെയും സമ്മതം നിർബന്ധമാണോ?

അബുദാബി: യുഎഇയിൽ മക്കളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ രണ്ട് മാതാപിതാക്കളുടെയും സമ്മതം ആവശ്യമാണ്. മാതാപിതാക്കളിലൊരാൾ മകളെയോ മകനെയോ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ പിതാവിന്റെയും മാതാവിന്റെയും സമ്മതം ഒരുപോലെ യുഎഇയിൽ ആവശ്യമാണ്. അല്ലാത്തപക്ഷം കുട്ടിയെ തട്ടിക്കൊണ്ടുപോകലായി കണക്കാക്കുമെന്ന് നിയമവിദ​ഗ്ധർ പറഞ്ഞു. കൂടാതെ, ക്രിമിനൽ കുറ്റകൃത്യമായോ കസ്റ്റഡി അവകാശം നഷ്ടപ്പെടാനുള്ള സാധ്യതയും ഉൾപ്പെടെയുള്ള നിയമപരമായ മറ്റ് തലങ്ങളിലേക്ക് നയിച്ചേക്കും. ഒൻ്റാരിയോ കോടതിയിൽ നടന്ന കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച പോരാട്ടത്തെ കുറിച്ച് അഭിഭാഷകൻ പരാമർശിച്ചു. കുടുംബസന്ദർശമെന്ന വ്യാജേന കാനഡയിലേക്ക് തന്റെ രണ്ട് മക്കളെ കൊണ്ടുപോയെന്നും അവരെ തിരികെകൊണ്ടുവരണമെന്നും ദുബായിൽ താമസമാക്കിയ പിതാവ് ആവശ്യപ്പെട്ടു. കുട്ടികളെ ദുബായിലേക്ക് തിരികെ കൊണ്ടുവരാൻ മാതാവ് വിസമ്മതിക്കുകയും ഒൻ്റാരിയോയിൽ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും പിതാവിനെ അറിയിച്ചതിനെ തുടർന്നാണ് നിയമനടപടി ആരംഭിച്ചത്. തൻ്റെ കസ്റ്റഡിയിൽ നിന്ന് മക്കളെ വിട്ടാൽ ഗുരുതരമായ ദോഷം നേരിടേണ്ടിവരുമെന്ന് മാതാവ് ആരോപിച്ചു. ഒൻ്റാരിയോ ജഡ്ജി പിതാവിന് അനുകൂലമായി വിധിച്ചു. കുട്ടികൾ ദുബായിലേക്ക് മടങ്ങണമെന്ന് നിർദേശിച്ചു. കസ്റ്റഡി വിഷയങ്ങൾ തീർപ്പാക്കാൻ പ്രാദേശിക കോടതികളെ അനുവദിച്ചു. രാജ്യത്ത് ഒരു രക്ഷിതാവിൻ്റെ സമ്മതമില്ലാതെ ഒരു കുട്ടിയെ മാറ്റുമ്പോൾ, തിരികെ കൊണ്ടുവരാനുള്ള നിർദേശം തേടുന്നതിനായി കുട്ടിയെ കൊണ്ടുപോയ അധികാരപരിധിയിൽ രക്ഷിതാവ് പരാതി നൽകണം.” യുഎഇയിലെ പുതിയ നിയമം മാതാപിതാക്കൾക്ക് രണ്ടുപേർക്കും കുട്ടിയുടെ കസ്റ്റഡി അനുവദിക്കുകയും അന്താരാഷ്ട്ര നിലവാരത്തിന് സമാനമായി കുട്ടിയുടെ മികച്ച താത്പര്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകുകയും ചെയ്യുന്നതായി” അരമാസ് ഇൻ്റർനാഷണൽ ലോയേഴ്‌സിൻ്റെ മാനേജിങ് പാർട്ണറായ സമാറ ഇഖ്ബാൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy