Posted By saritha Posted On

യുഎഇയിലെ പുതിയ ഫ്രീ സോൺ: 15 മിനിറ്റിനുള്ളിൽ ലൈസൻസ്, അതിവേ​ഗം വിസയും

അബുദാബി: യുഎഇയിൽ പുതിയ ഫ്രീ സോൺ. അജ്മാൻ നുവെഞ്ച്വർസ് സെന്റർ ഫ്രീ സോൺ (ANCFZ) ഇതിനോടകം രണ്ട് മാസത്തിനുള്ളിൽ 450 ലധികം കമ്പനികളെ ആകർഷിച്ചുകഴിഞ്ഞതായി അധികൃതർ പറഞ്ഞു. “രണ്ട് മാസം മാത്രമായുള്ളു ഫ്രീ സോൺ ആരംഭിച്ചിട്ട്. ഇതുവരെ വളരെ നന്നായി ചെയ്തു. എല്ലാ പ്രധാന മേഖലകളിലുമായി 450ലധികം കമ്പനികളുണ്ട്. യുഎഇയിൽ ഏകദേശം 47-48 ഫ്രീ സോണുകളുണ്ട്’, അജ്മാൻ നുവെഞ്ച്വർസ് സെന്റർ ഫ്രീ സോൺ സിഇഒ റിഷി സൊമയ പറഞ്ഞു. ‘കുറഞ്ഞ നികുതി, ലിബറൽ നിയന്ത്രണങ്ങൾ, സുരക്ഷ, ജീവിതരീതി എന്നിവയാൽ യുഎഇ എഫ്ഡിഐയെയും കമ്പനികളെയും ആകർഷിക്കുന്നെന്ന്’ അദ്ദേഹം പറഞ്ഞു. “15,000 ദിർഹം മുതൽ 20,000 ദിർഹം വരെ, ലോകത്തിലെ ഏത് രാജ്യത്താണ് ഒരു കമ്പനി ആരംഭിച്ച് റെസിഡൻസി പെർമിറ്റ് ലഭിക്കുക? ഒരിടത്തും ഇല്ല. അതിനാൽ ആളുകൾ യുഎഇയിലേക്ക് വരുന്നു, വീണ്ടും വരുന്നു. യൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്ക് സമീപമാണ് യുഎഇ സ്ഥിതി ചെയ്യുന്നത്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈദുബായ് എന്നീ രാജ്യത്തെ വിമാനസർവീസുകളിൽ രാജ്യത്ത് വന്ന് മറ്റൊരു രാജ്യത്തേക്ക് പോകാൻ എളുപ്പമാർ​ഗമായി ആളുകൾ കാണുന്നെന്ന്’, സോമയ പറഞ്ഞു. ‘എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ യുഎഇയിലെ ഫ്രീ സോണുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആഗോള കമ്പനികളെ ആകർഷിക്കുകയും പ്രാദേശിക കമ്പനികളെ വളരാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു കമ്പനി തുറക്കാൻ സാധാരണയായി മൂന്നോ നാലോ ദിവസമെടുക്കും. വിസ ലഭിക്കാൻ 15 മുതൽ 20 ദിവസം വരെ എടുക്കും. എന്നാൽ, രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ലൈസൻസ് നൽകുന്നു. എല്ലാ ഉറപ്പുകളോടുംകൂടി 48 മണിക്കൂറിനുള്ളിൽ വിസ നൽകുന്നു. മറ്റുള്ളവർക്ക് 14 മുതൽ 15 ദിവസം വരെ എടുക്കും. ഇത് ഞങ്ങളുടെ വാഗ്ദാനമാണ്, ഞങ്ങൾ അത് നിറവേറ്റുന്നു. 450-ലധികം കമ്പനികളുണ്ട്, എല്ലാ ലൈസൻസുകളും 15 മിനിറ്റിനും ഒരു മണിക്കൂറിനും ഇടയിലാണ് നൽകിയത്’, ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *