അബുദാബി: മകനെ കാണാതായതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് പ്രവാസി യുവതിയുടെ അഭ്യർഥന സോഷ്യൽ മീഡയയിൽ ശ്രദ്ധ നേടി. 20 കാരനായ തന്റെ മകനെ അഞ്ച് ദിവസമായി കാണാനില്ലെന്ന് അമ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നവംബർ 14 വ്യാഴാഴ്ച മുതലാണ് മാർക് ലെസ്റ്റർ അബിങിനെ കാണാതായത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ മകൻ വീട്ടിൽനിന്ന് പോയതാണെന്ന് ഫിലിപ്പിനോ സ്വദേശിയായ അന്നാബെൽ ഹിലോ അബിങ് പറഞ്ഞു. മാർക് കൂടാതെ മൂന്ന് കുട്ടികളുടെ അമ്മയാണ് അന്നാബെൽ. മാർക്ക് ഷിസോഫ്രെനിയ ബാധിതനാണെന്ന് മാതാവ് പറഞ്ഞു. മുത്തശ്ശിയുടെ മുറിയിൽ തൂക്കിയിട്ട താക്കോൽ അന്നേദിവസം വീടിന് പുറത്ത് കിടക്കുന്നതായി കണ്ടു. ആരുടെയും അനുവാദമില്ലാതെ വീടിന് പുറത്തേക്ക് പോകരുതെന്ന് നിർദേശിച്ചിരുന്നു. സിഗരറ്റ് തേടി പുറത്തേക്ക് പോയിരിക്കാമെന്നാണ് അന്നാബെൽ വിചാരിച്ചിരുന്നത്. അവസാനമായി മാർക്കിനെ കാണുമ്പോൾ കറുത്ത ഷർട്ടും പാന്റും ധരിച്ചാണ് എത്തിയത്. അടുത്തുള്ള ആശുപത്രികളുമായി ബന്ധപ്പെടുകയും കമ്യൂണിറ്റി ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുകയും ചെയ്തു. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. തൻ്റെ മകൻ അബു ഹെയിൽ അല്ലെങ്കിൽ ഹോർ അൽ ആൻസ് സ്ട്രീറ്റ് ഏരിയയിലോ അല്ലെങ്കിൽ അതിനടുത്തോ ആയിരിക്കുമെന്ന് അന്നബെൽ വിശ്വസിക്കുന്നു. മാർക്ക് ലെസ്റ്ററെ കാണാതാവുന്നത് ഇതാദ്യമല്ലെന്നും മൂന്നാഴ്ച മുൻപ്, നാല് ദിവസം കാണാതായിരുന്നു. അടുത്തുള്ള കഫറ്റീരിയയിൽ നിന്നാണ് മാർക്കിനെ കണ്ടെത്തിയത്.തൻ്റെ മകനെ കുറിച്ച് വിവരം ലഭിക്കുന്നവർ മുന്നോട്ട് വന്ന് അവനെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അനബെൽ അഭ്യർഥിച്ചു. മാർക്ക് ലെസ്റ്ററിനെ കുറിച്ച് വിവരം ലഭിക്കുന്ന വ്യക്തികൾക്ക് 0502921890 എന്ന നമ്പറിൽ അന്നബെലിനെ വിളിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A