ബാങ്കോക്ക്: നാല് ദിവസമായി തായ്ലാൻഡിലെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് നൂറിലധികം യാത്രക്കാർ. കുടുക്കിയത് എയർ ഇന്ത്യയും. ശനിയാഴ്ചത്തെ ഡല്‍ഹി വിമാനത്തില്‍ ബുക്ക് ചെയ്ത യാത്രക്കാരാണ് സാങ്കേതിക തകരാറുകാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആറുമണിക്കൂറിനകം സാങ്കേതിക തകരാർ പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും ദിവസം നാലായിട്ടും ഒരു പരിഹാരവുമായില്ല. യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ വിമാനക്കമ്പനിക്കെതിരെ ഇതിനോടകംതന്നെ രൂക്ഷവിമര്‍ശനം ഉയർത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് വിമാനത്തിന്റെ തകരാർ അധികൃതർ പുറത്തുവിട്ടത്. ആദ്യം യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും ഒരുമണിക്കൂര്‍ കഴിഞ്ഞ് എല്ലാവരെയും ഇറക്കുകയും ചെയ്തു. കുറച്ചുസമയം കഴിഞ്ഞ് വിമാനം റദ്ദാക്കിയതായി അറിയിപ്പുവന്നു. ഡ്യൂട്ടിസമയം കഴിഞ്ഞു എന്നതായിരുന്നു കാരണം പറഞ്ഞത്. പിറ്റേദിവസം ഇതേ വിമാനത്തില്‍ വീണ്ടും യാത്രക്കാരെ കയറ്റുകയും യാത്ര പുറപ്പെട്ട് കുറച്ചുസമയം കഴിഞ്ഞ് സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി ഫുക്കെറ്റ് വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കുകയും ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ കുറിപ്പ് അറിയിച്ചു. ചില യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ കയറ്റി അയച്ചു. ടിക്കറ്റ് റീഫണ്ട് അല്ലെങ്കില്‍ കോംപ്ലിമെന്‍ററി ടിക്കറ്റ് എന്നതാണ് ഒപ്ഷന്‍. ഇനി 40 യാത്രക്കാര്‍ ഫുക്കെറ്റിലുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A