നിരോധിത തുള്ളി മരുന്ന്; യുഎഇയിൽ പിടിച്ചെടുത്തത് 27,000 പെട്ടികൾ

ദുബായ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തത് കണ്ണിൽ ഒഴിക്കുന്ന നിരോധിത തുള്ളി മരുന്നിന്റെ 27,000 പെട്ടികൾ. യുഎഇയിൽ നിരോധിച്ച പദാർഥം ഈ തുള്ളി മരുന്നിൽ അടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഈ തുള്ളി മരുന്ന് വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. 62 വ്യത്യസ്ത നീക്കത്തിലൂടെ 26,766 പെട്ടികൾ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു. മയക്കുമരുന്നുകൾക്കും ലഹരി പദാർഥങ്ങൾക്കും എതിരെ പോരാടുന്നതിന്, 2021 ലെ ഫെഡറൽ ഉത്തരവ്- നിയമ നമ്പർ (30) അനുസരിച്ച് മയക്കുമരുന്ന് പദാർഥങ്ങളിൽ യുഎഇ കർശന നയം പാലിച്ചു വരുന്നുണ്ട്. ഈ നിയമത്തിലൂടെ അത്തരം വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി, നിർമ്മാണം, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയും കർശനമായ നിയന്ത്രണ മേൽനോട്ടമില്ലാതെ അവ ഉൾപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. അടുത്തിടെ ഏഷ്യൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ കഞ്ചാവ് കടത്തുന്നത് ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തി. വാക്വം സീൽ ചെയ്ത ബാഗുകളിൽ കഞ്ചാവ് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ നീക്കം 13 പ്രാവശ്യം തടസ്സപ്പെടുത്തുകയും 54 കി​ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തതായി ദുബായ് കസ്റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് ഡിപാർട്മെന്റ് ഡയറക്ടർ ഖാലിദ് അഹ്മദ് യൂസഫ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy