അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തങ്കക്കട്ടി തൂത്തുവാരി ഇന്ത്യക്കാർ. രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് തങ്കക്കട്ടി നേടിയത്. ദിവസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലിക്ക് ലഭിക്കുന്നത് 250 ഗ്രാം തൂക്കം വരുന്ന തങ്കക്കട്ടിയാണ്. ഏകദേശം യുഎഇ ദിർഹം 79,000 ആണ് തങ്കക്കട്ടിയുടെ വില. നവംബർ എട്ട് മുതൽ 14 വരെ നടന്ന നറുക്കെടുപ്പിലാണ് രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ സമ്മാനം നേടിയത്. ഒരു ബംഗ്ലാദേശ് സ്വദേശിയും തങ്കക്കട്ടി സമ്മാനമായി നേടി. കഴിഞ്ഞ മൂന്ന് വർഷമായി തമിഴ്നാട് സ്വദേശിയായ അനന്തപദ്മനാഭൻ രംഗനാഥൻ ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനത്തുക എന്ത് വേണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത ബിഗ് ടിക്കറ്റ് വാങ്ങുന്നതിന് അനന്തപദ്മനാഭൻ ഒട്ടും വൈകില്ല. നവംബർ എട്ടിന് നടന്ന നറുക്കെടുപ്പിലാണ് അനന്തപദ്മനാഭൻ സമ്മാനം നേടിയത്. ഇന്ത്യക്കാരനും യുഎഇയിൽ താമസമാക്കിയ അനിൽ ഓൺലൈനായാണ് ടിക്കറ്റ് വാങ്ങിയത്. ബോംബെ സ്വദേശിയായ യുഎഇയിൽ താമസമാക്കിയ ഭാഗ്യശ്രീ ചന്ദൻ സോഷ്യൽ മീഡിയ വഴിയാണ് ഭാഗ്യശ്രീ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ ആറ് വർഷമായി കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റ് വാങ്ങുന്നുണ്ട്. തുടർന്നും ബിഗ് ടിക്കറ്റ് വാങ്ങാനാണ് ഭാഗ്യശ്രീയുടെ തീരുമാനം.യുഎഇയിൽ പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയിൽ അഡ്മിൻ ആണ് ഭാഗ്യശ്രീ ചന്ദൻ. ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് സൈഫുൽ ഇസ്ലാം മുഹമ്മദ് സലിം കഴിഞ്ഞ നാല് വർഷമായി അബുദാബിയിലാണ് താമസം. രണ്ടു വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്നു. സമ്മാനത്തുക വീട്ടിലേക്ക് അയക്കാനാണ് മുഹമ്മദ് ഉദ്ദേശിക്കുന്നത്. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ വിജയ ഗോപാൽ ശിവ രാമലിംഗം ഓൺലൈൻ ആയാണ് ടിക്കറ്റ് വാങ്ങിയത്. 12 ന് നടന്ന നറുക്കെടുപ്പിലാണ് രാമലിംഗത്തിന് സമ്മാനം ലഭിച്ചത്. മലയാളിയായ നീരജ് എം നായർ പത്രത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഷാർജയിൽ താമസിക്കുന്ന നീരജിന് ആദ്യ ടിക്കറ്റിൽ തന്നെ സമ്മാനം ലഭിച്ചു. ഇനിയും ബിഗ് ടിക്കറ്റ് കളിക്കാനാണ് നീരജ് തീരുമാനിച്ചിരിക്കുന്നത്. അബുദാബിയിൽ കഴിഞ്ഞ 15 വർഷമായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് മലയാളിയായ ജസ്റ്റിൻ മാത്യു. സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ 10 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സമ്മാനമായി ലഭിച്ച സ്വർണ്ണം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് തീരുമാനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A