
യുഎഇയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
യുഎഇയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഫുജൈറയിലെ മർബ തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചാണ് ഒരാൾ മരിച്ചത്. വ്യാഴാഴ്ച രാത്രി 9.48 നാണ് തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതെന്ന് അതോറിറ്റി അറിയിച്ചു. അപകടത്തിൽ രണ്ട് പൗരന്മാർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)