യുഎഇയിലെ സെൻട്രൽ ബാങ്കിൻ്റെ നിർദ്ദേശത്തെ തുടർന്ന് അൽ റസൂക്കി എക്‌സ്‌ചേഞ്ച് താത്കാലികമായി നിർത്തിവെച്ചു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിൻ്റെ ലംഘനത്തെത്തുടർന്നാണ് സെൻട്രൽ ബാങ്ക് അൽ റസൂക്കി എക്സ്ചേഞ്ചിൻ്റെ ബിസിനസ്സ് മൂന്ന് വർഷത്തേക്ക് താത്കാലികമായി നിർത്തിവച്ചു. കമ്പനിയുടെ രണ്ട് ശാഖകളും പൂട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയും ഫെഡറൽ ഡിക്രി നിയമപ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ മണി എക്‌സ്‌ചേഞ്ച് ഹൗസ് പരാജയപ്പെട്ടതായി സിബിയുഎഇ അന്വേഷണത്തിൽ കണ്ടെത്തചതിനെ തുടർന്നാണ് ഈ നടപടി. എക്സ്ചേഞ്ച് ഹൗസുകളുടെ ബിസിനസിൻ്റെയും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിന് കർശനമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. CBUAE: സൂപ്പർവൈസറി, റെഗുലേറ്ററി മാൻഡേറ്റുകൾ വഴി – എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സംവിധാനമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Home
news
യുഎഇയിലെ സെൻട്രൽ ബാങ്കിൻ്റെ നിർദ്ദേശത്തെ തുടർന്ന് അൽ റസൂക്കി എക്‌സ്‌ചേഞ്ച് താത്കാലികമായി നിർത്തിവെച്ചു