ഇന്ത്യയിൽ സ്വർണ്ണവില യുഎഇയിലേക്കാൾ കുറവോ?എത്ര രൂപയുടെ സ്വർണ്ണം നികുതി അടയ്ക്കാതെ നാട്ടിൽ കൊണ്ടുവരാം? അറിയാം വിശദമായി…

അടുത്തിടെ ഇന്ത്യയിൽ സ്വർണ്ണ വിലയിലെ കുറവ് ആ​ഗോള ശ്രദ്ധ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂക്ഷിക്കുന്നത്. പണ്ട് മുതൽ തന്നെ സ്വർണ്ണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എന്നും തിളങ്ങി നിൽക്കുന്ന ലോഹമാണ്. അടുത്തിടെ സ്വർണ്ണവിലയിൽ ഇടിവുണ്ടായപ്പോൾ പലർക്കും ഉണ്ടായ സംശയമാണ് ഇന്ത്യയിൽ സ്വർണ്ണവില യുഎഇയിലേക്കാൾ കുറവോ എന്ന്? ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15% നിന്ന് 6 % ആയി കുറച്ചിരുന്നു. ഇത് മുൻനിർത്തിയാണ് ഇത്തരത്തിലൊരു ചർച്ച ഉയർന്നുവന്നത്. ഇറക്കുമതി തീരുവ കുറച്ചത് യുഎഇയിൽ നിന്നും ഇന്ത്യയിൽ നിന്നും സ്വർണ്ണം വാങ്ങുമ്പോൾ വിലയിലുണ്ടാകുന്ന വ്യത്യാസത്തിൽ കുറവ് വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് സ്വർണ്ണ വ്യാപാരികൾ പറയുന്നു. യുഎഇയിൽ ഇത് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന മാസങ്ങളാണ്. ക്രിസ്മസ് പുതുവത്സര അവധിയിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ നിയമ വ്യവസ്ഥ അനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് നികുതി അടയ്ക്കാതെ സ്ത്രീയ്ക്ക് 100000 രൂപയുടെ സ്വർണ്ണവും പുരുഷന് 50,000 രൂപയുടെ സ്വർണ്ണവും കൊണ്ടുവരാം. യുഎഇയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന് വ്യാഴാഴ്ച 298.75 ദിർഹമാണ് വില. ഒരു ദിർഹത്തിന് 23 രൂപയെന്ന വിനിമയ നിരക്കിൽ കണക്കാക്കിയാൽ 6871.25 ഇന്ത്യൻ രൂപ. അതേസമയം വ്യാഴാഴ്ച ഇന്ത്യയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 7145 രൂപയാണ് നൽകേണ്ടത്. യുഎഇയിലെ വാറ്റും ഇന്ത്യയിലെ ജിഎസ് ടിയും കണക്കുകൂട്ടിയാലും ഈ വ്യത്യാസം പ്രകടമാണ്. യുഎഇയിലെത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകളിൽ മിക്കവരും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് അവർക്ക് യുഎഇയിൽ സ്വർണ്ണം വാങ്ങാം. യുഎഇയിൽ ടൂറിസ്റ്റ് വിസയിലെത്തി രാജ്യം വിടുമ്പോൾ യുഎഇയിൽ നിന്ന് വാങ്ങിച്ച സാധനങ്ങളുടെ വാറ്റ് (നികുതി ) തുക തിരികെ കിട്ടാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്വർണ്ണത്തിനും ഇത് ബാധകമാണ്. വാറ്റുൾപ്പടെയുളള നിരക്ക് കൊടുത്തുവാങ്ങുന്ന സ്വർണ്ണത്തിന് ആ തുക തിരികെ ലഭിക്കുമ്പോൾ ആകെ നൽകിയ തുക വീണ്ടും കുറയുമെന്നർത്ഥം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy