Posted By ashwathi Posted On

ദുബായ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം

ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയിലെ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 24 ഞായറാഴ്ച പുലർച്ചെ 3.00 മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് റണ്ണിൽ പങ്കെടുക്കുന്ന ആളുകളെ കൂടി ഉൾക്കൊള്ളുന്നതിനാണ് സമയം നീട്ടിയത്. പൊതുജനങ്ങൾ അവരുടെ നോൾ ബാലൻസ് പരിശോധിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നോൽ സിൽവർ കാർഡിന് കുറഞ്ഞത് 15 ദിർഹവും റൗണ്ട് ട്രിപ്പുകൾക്ക് നോൾ ഗോൾഡ് കാർഡിന് 30 ദിർഹവുമാണ് നിരക്ക് വരുന്നത്. നവംബർ 24 ഞായറാഴ്ചയാണ് ദുബായ് റൺ ചലഞ്ച് നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *