വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും; ബസ് സർവ്വീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി അധികൃതർ

വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഒരുങ്ങി അധികൃതർ. നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആലോചിക്കുന്നു. യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിന് അത്തരം സംയോജനം അത്യന്താപേക്ഷിതമാണ്. ആർടിഎയുടെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 89.2 ദശലക്ഷം പേർ ബസുകളിൽ സഞ്ചരിച്ചു. 2024 ന്റെ ആദ്യ പകുതിയിൽ ആകെ പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിന്റെ 24.5 ശതമാനമാണിത്. പബ്ലിക് ബസുകളെ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട് എന്നിവയുമായി കൂടുതൽ സംയോജിപ്പിക്കണമെന്ന വർധിച്ചുവരുന്ന ആവശ്യപ്രകാരമാണ് വികസനപാതയിലേക്ക് അധികൃതർ നീങ്ങിയത്. ആർടിഎ അടുത്തിടെ നടത്തിയ ‘ടോക്ക് ടു അസ്’ വെർച്വൽ സെഷനെ തുടർന്ന് ഇന്നലെയായിരുന്നു പ്രഖ്യാപനം. പരിപാടിയിൽ യാത്രക്കാരിൽ നിന്ന് ഒട്ടേറെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും ലഭിച്ചു. ദുബായിലെ വിവിധ പ്രദേശങ്ങളിലെ ഇന്റേണൽ ബസ് റൂട്ടുകളും യുഎഇയിലുടനീളമുള്ള മറ്റ് എമിറേറ്റുകളുമായി ദുബായിയെ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി റൂട്ടുകളും ഉൾപ്പെടുത്തും. ദുബായ് ബസ് ശൃംഖലയുടെയും ഇന്റർസിറ്റി ബസ് സർവീസിന്റെയും വിപുലീകരണ സാധ്യതകൾ ഉൾപ്പെടെയുള്ള പ്രവർത്തനക്ഷമമായ ഒട്ടേറെ നിർദേശങ്ങളും നിരീക്ഷണങ്ങളുമായാണ് സെഷൻ സമാപിച്ചത്. ഈ നിർദ്ദേശം പൊതു ബസ് സർവീസുകളുടെ വർധിച്ചുവരുന്ന ആവശ്യമാണ് സൂചിപ്പിക്കുന്നത്. ദുബായിലെ പ്രധാന റോഡുകളിലെ പീക്ക്-അവർ (തിരക്കേറിയ സമയം) ട്രാഫിക് 30 ശതമാനം കുറയ്ക്കാൻ കഴിയുന്ന റിമോട്ട്, ഫ്ലെക്‌സിബിൾ മണിക്കൂർ വർക്ക് പോളിസികൾ നടപ്പിലാക്കാൻ ഈ മാസം ആദ്യം ആർടിഎ നിർദേശിച്ചതിനെ തുടർന്നാണ് ബസ് ശൃംഖല വിപുലീകരിക്കാനുള്ള ആലോചന നടത്തിയതെന്ന് രണ്ട് പഠനങ്ങളെ ഉദ്ധരിച്ച് ആർടിഎ അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy