Posted By saritha Posted On

യുഎഇ ദേശീയദിനം: ചില ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി നൽകി ഈ എമിറേറ്റ്

ഷാർജ: വരാനിരിക്കുന്ന ദേശീയദിനത്തോട് (ഈദ് അൽ ഇത്തിഹാദ്) അനുബന്ധിച്ച് ഷാർജയിലെ ​സർക്കാർ ജോലിക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ ശമ്പളത്തോടുകൂടിയുള്ള അവധി കിട്ടും. അതേസമയം, ഡിസംബർ നാല് മുതൽ ജീവനക്കാർ ജോലിയിൽ പ്രവേശിക്കണമെന്ന് എമിറേറ്റിന്റെ മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ഷാർജയിൽ ഔദ്യോ​ഗികമായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയാണ് വാരാന്ത്യ അവധി. പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ആഘോഷിക്കാം. മന്ത്രാലയങ്ങൾക്കും കേന്ദ്രഭരണസ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇതേ അവധി തന്നെ കിട്ടുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) അറിയിച്ചു. 53ാമത് ദേശീയദിനം ഈ പ്രാവശ്യം മുതൽ ഈദ് അൽ ഇത്തിഹാദ് എന്നാണ് അറിയപ്പെടുക. യൂണിയൻ അല്ലെങ്കിൽ ഏകീകരണം (ഇത്തിഹാദ്) എന്ന് വിശേഷിപ്പിക്കുന്നത് 1971, ഡിസംബർ 2 ലെ എമിറേറ്റിന്റെ ഏകീകരണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. “പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയെ പ്രതീകപ്പെടുത്തുന്ന സ്വത്വം” ആണ് പ്രമേയം. ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളിൽ സാധാരണയായി രാജ്യത്തിൻ്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കും. അൽ ഐനിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *