ദുബായ്: യുഎഇയിലെ പുതിയ രണ്ട് ടോൾ ഗേറ്റുകൾ തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 24, ഞായറാഴ്ചയാണ് സാലിക് ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും. അൽ ഖെയിൽ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ സാലിക്ക് ഗേറ്റുകൾ വരുന്നത്. അൽ ഖെയിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡിൽ അൽ മെയ്ദാനും ഉം അൽ സെയ്ഫ് സ്ട്രീറ്റിനിടയിലെ അൽ സഫ സൗത്തിലുമാണ് പുതിയ സാലിക് ടോൾ സ്ഥാപിക്കുന്നത്. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന രണ്ട് പുതിയ ടോൾ ഗേറ്റുകൾ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയർത്തും. ഷാർജ, അൽ നഹ്ദ, അൽ ഖുസൈസ് എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം വാഹനയാത്രക്കാർ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അൽ ഖൈൽ റോഡിലേക്ക് പ്രവേശിക്കാൻ ഈ പാലം ഉപയോഗിക്കുന്നതിനാൽ ബിസിനസ് ബേ ഒരു പ്രധാന വഴിയാണ്. തിരക്ക് കുറച്ച് ഗതാഗതം സുഗമമാക്കുക, ഗതഗതാതടസ്സം കുറയ്ക്കുക എന്നിവയാണ് ടോൾ ഗേറ്റുകൾ വരുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ബിസിനസ് ബേ ക്രോസിങ് ഗേറ്റ് ട്രാഫിക് കുറയ്ക്കും:
അൽ ഖൈൽ റോഡിൽ 12 മുതൽ 15 ശതമാനം വരെ
അൽ റബാത്ത് സ്ട്രീറ്റിൽ 10 മുതൽ 16 ശതമാനം വരെ
അൽ സഫ സൗത്ത് ഗേറ്റ്:
ഷെയ്ഖ് സായിദ് റോഡിൽനിന്ന് മൈദാൻ സ്ട്രീറ്റിലേക്കുള്ള വലത് വശത്തേയ്ക്കുള്ള ഗതാഗതത്തിരത്തിൽ 15 ശതമാനം കുറവുണ്ടാകും
ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റിനും മെയ്ഡാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും
വിശാലമായ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കും അൽ അസയേൽ സ്ട്രീറ്റിലേക്കും ഗതാഗതം സുഗമമാക്കും
ദുബായിലെ ടോൾ ഗേറ്റുകൾ
അൽ ബർഷ, അൽ ഗർഹൂദ് ബ്രിഡ്ജ്, അൽ മക്തൂം ബ്രിഡ്ജ്, അൽ മംമ്സാർ സൗത്ത്, അൽ മംമ്സാർ നോർത്ത് അൽ സഫ,എയർ പോർട്ട് ടണൽ, ജബൽ അലി എന്നിവയാണ് ദുബായിൽ നിലവിലുളള മറ്റ് 8 സാലിക് ഗേറ്റുകൾ.
ദുബായിലെ പ്രധാന ഹൈവേകളിൽ റോഡ് ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ടോൾ ആണ് സാലിക് ഗേറ്റുകൾ. റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുളള വരുമാനം വർധിപ്പിക്കുന്നതിനും ഗതാഗതതടസം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് 2007 ൽ എമിറേറ്റിൽ സാലിക്ക് ഗേറ്റുകൾ സ്ഥാപിച്ചത്. ഈ ഗേറ്റുവഴി കടന്നുപോകുമ്പോൾ ഓരോ യാത്രയ്ക്കും സാലിക്ക് കാർഡുകളിൽ നിന്ന് നാല് ദിർഹം ഈടാക്കും. തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ് ദുബായിൽ ടോൾ ഗേറ്റുകൾ കൂടുതലുളളത്. ഷാർജയിൽ താമസിച്ച് ദുബായ് ജബൽ അലിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിൽ അഞ്ച് സാലിക്ക് ഗേറ്റുകൾ കടക്കണം. തിരിച്ചും സമാന രീതിയിലാണ് യാത്രയെങ്കിൽ ഒരു ദിവസം 40 ദിർഹം സാലിക്ക് ടോളിനായി ചെലവാക്കേണ്ടി വരും. അതേസമയം, കഴിഞ്ഞ മാസം ആദ്യം, എമിറേറ്റിലെ എല്ലാ ടോൾ ഗേറ്റുകൾക്കും ഡൈനാമിക് പ്രൈസിങ് നടപ്പിലാക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച കുറിപ്പ് സാലിക് നിഷേധിച്ചു. നിലവിൽ, നഗരത്തിലുടനീളമുള്ള ഏതെങ്കിലും ടോൾ ഗേറ്റുകൾ ഒരു വാഹനം കടന്നുപോകുമ്പോഴെല്ലാം സാലിക്ക് 4 ദിർഹം എന്ന നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്. സാലിക്കിൻ്റെ ടോൾ ഗേറ്റുകളിലൂടെ കഴിഞ്ഞ വർഷം 593 ദശലക്ഷം യാത്രകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ എട്ട് ടോൾ ഗേറ്റുകളിലൂടെ 238.5 ദശലക്ഷം യാത്രകൾ കടന്നുപോയി. അതിൻ്റെ ഫലമായി 1.1 ബില്യൺ ദിർഹം അർദ്ധവർഷ വരുമാനം ഉണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇപ്രാവശ്യം 5.6 ശതമാനം വർധനവാണ് ഉണ്ടായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A