യുഎഇയിൽ വിസിറ്റ് വിസ ലഭിക്കാൻ ഇത്തിരി വിയർക്കും, പുതിയ നിർദേശങ്ങൾ അറിയാം

ദുബായ്: ഇനിമുതൽ യുഎഇയിൽ വിസിറ്റ്, ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിച്ച് അനുമതി കിട്ടാൻ ഇത്തിരി പ്രയാസമാണ്. യുഎഇയിൽ കടുപ്പിച്ച വിസ നിയമം പ്രകാരം, ദുബായിൽ രക്തബന്ധമുള്ളവരെ ടൂറിസ്റ്റ്, സന്ദർശക വിസയ്ക്ക് കൊണ്ടുവരാൻ ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ട്, മടക്കയാത്ര ടിക്കറ്റ് എന്നീ രേഖകളാണ് നിർബന്ധമാക്കിയത്. മുൻപ്, വിമാനത്തിൽ കയറുമ്പോൾ സമർപ്പിക്കേണ്ടിയിരുന്ന ഈ രേഖകൾ ഇപ്പോൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. സന്ദർശക വിസയിലെത്തി നാട്ടിലേയ്ക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്. ഇത്തരക്കാർക്ക് പിഴ കൂടാതെ താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനും പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയിട്ടുമുണ്ട്. പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നിർദേശങ്ങൾ അറിയാം.

ഹോട്ടൽ ബുക്കിങ് സംബന്ധിച്ച നിബന്ധന…

30 ദിവസത്തെ വിസ- ഒന്ന് മുതൽ 30 ദിവസം വരെയുള്ള ഏത് ഹോട്ടൽ ബുക്കിങ് കാലയളവും സ്വീകരിക്കും.
60 ദിവസത്തെ വിസ- 35 മുതൽ 60 ദിവസത്തേയ്ക്കായിരിക്കണം

മടക്കയാത്രാ ടിക്കറ്റ് ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങിലെ തീയതികളും റൗണ്ട് ട്രിപ്പ് ടിക്കറ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

  • അടിയന്തര അപേക്ഷകൾ

കാലതാമസം നേരിട്ടേക്കാവുന്ന എക്സ്പ്രസ് അപേക്ഷകളും എ2എ (എയർപോർട്ട് ടു എയർപോർട്ട്) അപേക്ഷകളും അടിയന്തര അപേക്ഷകളിൽ ഉൾപ്പെടുന്നു. സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ വിസ അംഗീകരിക്കുന്നത് വരെ ടിക്കറ്റ് നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ശുപാർശ ചെയ്യുന്നു.

  • ഐടി പ്രശ്നങ്ങൾ

ചില അപേക്ഷകൾക്ക് ഐടിയുമായി ബന്ധപ്പെട്ട കാലതാമസം നേരിടാം. വീണ്ടും സമർപ്പിക്കേണ്ടി വരും.

  • ഡമ്മി ബുക്കിങ്ങുകൾ

ഡമ്മി ബുക്കിങ്ങുകൾക്ക് ഒരു ഗ്യാരണ്ടിയും നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

  • അപേക്ഷകൾ നിരസിക്കും

സമർപ്പിച്ച രേഖകൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കാരണം വ്യക്തമാക്കാതെ ഇമിഗ്രേഷൻ അപേക്ഷകൾ നിരസിച്ചേക്കാം.

  • വലഞ്ഞ് യാത്രക്കാർ

ടൂറിസ്റ്റ്, സന്ദർശക വിസ നിയമം കർശനമാക്കിയതോടെ വിസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലയുന്നു. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി യുഎഇയ്ക്ക് പുറത്തുപോയ വനിതകൾ ഉൾപ്പെടെയുള്ളവരാണ് മടങ്ങിയെത്താനാകാതെ വെട്ടിലായത്.

  • അപേക്ഷകൾ നിരസിക്കുന്നു

യുഎഇ വിടാതെ രണ്ട് തവണയായി ഒരുമാസം വീതം വിസ കാലാവധി നീട്ടാൻ വ്യവസസ്ഥയുണ്ട്. എന്നാൽ ഇതിനായി ഈടാക്കുന്ന ഫീസ് നിരക്ക് കൂടുതലാണ്. അതിനാലാണ് എക്സിറ്റ് അടിച്ച് വീണ്ടും പുതിയ വിസ എ‍ടുക്കുന്നത്. ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ള പല വിമാന കമ്പനികളും ഇതിനായി റൗണ്ട് ദ് ട്രിപ്പ് ടിക്കറ്റുകളും നൽകുന്നുണ്ട്. ഇത്തരത്തിൽ ഉൾപ്പെടെ തിരിച്ചെത്തിയശേഷം നൽകിയ വിസ അപേക്ഷകളെല്ലാം തള്ളിയതായാണ് വിവരം. അപേക്ഷകൾ തള്ളിയതോടെ പലരെയും വിമാനത്താവളങ്ങളിൽനിന്ന് തന്നെ നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് പുതുതായി സന്ദർശക വിസയ്ക്ക് നൽകിയ അപേക്ഷകളും തള്ളിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ വ്യവസ്ഥ അനുസരിച്ച് ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും ഉൾപ്പെടെ സമർപ്പിച്ചിട്ടും അപേക്ഷകളും തള്ളിപ്പോയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy