ദുബായ്: ദുബായിലെ സ്വർണം ചേർത്ത വിഭവങ്ങൾക്ക് പേരുകേട്ട കഫേ. പുതുതായി ആരംഭിച്ച ഈ കഫേ തങ്ങളുടെ രാജകീയ മെനുവിൽനിന്ന് ആദ്യത്തെ ഉപഭോക്താവിന് വിഭവം നൽകി, സ്വർണം ചേർത്ത കാപ്പി. ഒരു യൂറോപ്യൻ സഞ്ചാരിയാണ് കഫേയുടെ ആദ്യ ഉപഭോക്താവ്. കഴിഞ്ഞമാസം ഡിഐഎഫ്സി എമിറേറ്റ്സ് ഫിനാൻഷ്യൽ ടവേഴ്സിൽ പ്രവർത്തനമാരംഭിച്ച ബൊഹൊ കഫേയാണ് സ്വർണം രുചിക്കുന്ന വിഭവം വിളമ്പുന്നത്. സ്വർണ സുവനിർ കാപ്പി, നാല് സ്വർണ ഫ്രഞ്ച് റോൾ, രണ്ട് സ്വർണ ഐസ് ക്രീം സ്കൂപ്പുകൾ എന്നിവയാണ് സഞ്ചാരി ഓർഡർ ചെയ്തത്. 6,600 ദിർഹമാണ് ഇദ്ദേഹം ഇതിനായി മുടക്കിയത്. ഏകദേശം, 1,51,723.18 ഇന്ത്യൻ രൂപ. കാപ്പിക്ക് 4,761.90 ദിർഹം (1,09,468.27 രൂപ), ഫ്രഞ്ച് റോൾ 1,142.86 ദിർഹം (26,272.48 രൂപ), ഐസ്ക്രീം 380.95 ദിർഹം (8,757.42 രൂപ) എന്നിങ്ങനെയാണ് ഓരോ വിഭവത്തിന്റെ നിരക്ക്. ‘ആഡംബരവും താങ്ങാനാവുന്നതുമായ വിലയും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ബൊഹൊ കഫേ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്’ ഉടമ സുചേത ശർമ്മ പറഞ്ഞു. ‘നിരവധി ആളുകളെ പരിചരിക്കുന്നതിനൊപ്പം സന്തോഷം ആഗ്രഹിക്കുന്നവർക്ക് അസാധാരണമായ എന്തെങ്കിലും സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായി’ സുചേത ശർമ പങ്കുവെച്ചു. താങ്ങാവുന്ന വിലയിൽ ഇന്ത്യൻ ഭക്ഷണങ്ങളോടൊപ്പം ആഢംബരവിഭവങ്ങളും ബൊഹൊ കഫേ വിളമ്പുന്നുണ്ട്. അതിനാൽ തന്നെ, കഴിഞ്ഞമാസം മുതൽ കഫേ നൽകുന്ന മെനുവിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സ്വർണ കരാക് ചായ (150 ദിർഹം), സ്വർണവെള്ളം (300 ദിർഹം), സ്വർണ സുവനിർ ചായയും കാപ്പിയും എന്നിവ കഫേ നൽകുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A