
അധികമാർക്കും അറിയാത്ത ‘എമിറേറ്റ്സ് ഐഡി’യുടെ ഗുണങ്ങൾ നോക്കാം
അബുദാബി: യുഎഇയിലെ പ്രവാസികൾക്കും തദ്ദേശിയർക്കും ഒരു പ്രധാനപ്പെട്ടതും നിർബന്ധവുമാണ് എമിറേറ്റ്സ് ഐഡി. തിരിച്ചറിയൽ രേഖയായി മാത്രമല്ല എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്നത്. പല ആവശ്യങ്ങൾക്കും എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. പണം പിൻവലിക്കൽ തുടങ്ങി വാഹനങ്ങളിൽ പെട്രോൾ നിറക്കാനും വരെ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. എമിറേറ്റ്സ് ഐഡിയുടെ വിവിധ ഉപയോഗങ്ങൾ നോക്കാം…
- വിമാനത്താവളങ്ങളിലെ സ്മാര്‍ട്ട് ഗേറ്റുകളില്‍ ഐഡി ഉപയോഗിച്ച് വേഗത്തില്‍ കടന്നുപോകാം- ഐഡിയിലെ ബയോമെട്രിക് സംവിധാനങ്ങളിലൂടെ യാത്രക്കാരെ തിരിച്ചറിഞ്ഞാണ് ഈ സേവനം ലഭ്യമാകുന്നത്.
- യുഎഇയില്‍നിന്ന് ഒമാനിലേക്ക് വിദേശികള്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി മതിയാകും
- യുഎഇ പൗരന്‍മാര്‍ക്ക് ജിസിസി രാജ്യങ്ങളില്‍ വിസ ഇല്ലാതെ പ്രവേശിക്കാം- ജോര്‍ജിയ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ രേഖയില്‍ വസ ലഭിക്കും
- ഡ്രൈവിങ് ലൈസന്‍സ്, വാടക കരാര്‍, ട്രാഫിക് ഫൈന്‍ അടക്കല്‍, പുതിയ സിം കാര്‍ഡ്, യാത്രാ നിരോധനം ഉണ്ടോ ഇന്ന് പരിശോധിക്കാം
- വിസ സ്റ്റാറ്റസ്, ബാങ്ക് കെവൈസി തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാം
- അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (adnoc) പെട്രോള്‍ പമ്പുകളില്‍ ഐഡി ഉപയോഗിച്ച് പെയ്മന്റുകള്‍ നടത്താം- അഡ്‌നോക്കിന്റെ വാലറ്റ് വഴിയാണ് ഈ സംവിധാനം
- എടിഎം കാര്‍ഡ് കയ്യില്‍ ഇല്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് പണം പിന്‍വലിക്കാം
- തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ആപ്പുകളില്‍ അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ത്ത് ഇത് ഉപയോഗിക്കാം
- ആശുപത്രികളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരമായും ഈ രേഖ സ്വീകരിക്കുന്നുണ്ട് യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)