അബുദാബി: യുഎഇയിൽ ദേശീയ ദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഡിസംബർ 2,3 തീയതികളിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളടങ്ങുന്ന തദ്ദേശീയർക്കും സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ്. ശമ്പളത്തോടുകൂടിയ അവധിയാണ് മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ ദിവസം അവധി ലഭിക്കും. ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഡിസംബർ രണ്ടിന് ആഘോഷിക്കുന്ന ദേശീയദിനത്തിന് ‘ഈദ് അൽ ഇത്തിഹാദ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ദേശീയദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷങ്ങൾക്കാണ് രാജ്യം ഒരുങ്ങുന്നത്. 1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ്സ് രൂപംകൊണ്ടത്. ഇത് 53-ാമത് ദേശീയദിനമാണ്. വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Home
living in uae
ഈദ് അൽ ഇത്തിഹാദ്; പ്രവാസികൾക്ക് സന്തോഷവാർത്തയുമായി യുഎഇ