ദുബായ്: നഗരത്തിന്റെ വിവിധയിടങ്ങളിൽ 141 ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനസജ്ജമായി. 2025 അവസാനത്തോടെ 762 കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. പുതുതായി നിർമിച്ച ഷെൽട്ടറുകൾ ഒന്നിലധികം ബസ് റൂട്ടുകൾ ഉൾക്കൊള്ളുന്നു. ഒരു ഷെൽട്ടറിൽ 10-ലധികം റൂട്ടുകൾ ഉൾക്കൊള്ളുന്നുണ്ട്. പദ്ധതി പൂർത്തിയാകുമ്പോൾ, പ്രതിവർഷം 182 മില്യണിലധികം യാത്രക്കാർക്ക് സേവനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ 40 ശതമാനം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ആധുനീക മനോഹാരികയാലും ഉപഭോക്തൃ സൗഹൃദ സവിശേഷതകളോടും കൂടിയാണ് ഷെൽട്ടറുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വീൽചെയർ ഉപയോക്താക്കൾക്കുള്ള നിയുക്ത ഇടങ്ങൾ ഉൾപ്പെടെ, ശാരീരിക വൈകല്യങ്ങളുള്ള ആളുകൾക്കുള്ള ദുബായ് കോഡ് കൂടി പരിഗണിച്ചാണ് പുതിയ രൂപകൽപ്പന. ജനസാന്ദ്രതയുള്ളതും സുപ്രധാനവുമായ പ്രദേശങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഈ പുതിയ ഷെൽട്ടറുകൾക്കുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്തത്. പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ബസ് ഉപയോക്താക്കൾക്ക് ലഭ്യമായ ഷെൽട്ടറുകളുടെ എണ്ണം കൂട്ടാനുമായി നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള പ്രദേശങ്ങളിൽ നിർമ്മാണം ആരംഭിച്ചു. എയർകണ്ടീഷൻ ചെയ്ത ഷെൽട്ടറുകൾക്ക് പുറമേ, ഷേഡുള്ള ഔട്ട്ഡോർ ഏരിയകൾ, പരസ്യ ഇടങ്ങൾ എന്നിവ ഉണ്ടാകും. ബസ് നെറ്റ്‌വർക്ക് മാപ്പുകൾ, ഷെഡ്യൂളുകൾ, യാത്രാ സമയങ്ങൾ, റൈഡർമാർക്കുള്ള മറ്റ് അവശ്യ വിവരങ്ങളും സേവനങ്ങളും എന്നിവ പ്രദർശിപ്പിക്കുന്നതിന് ഇൻഫർമേഷൻ സ്ക്രീനുകളും ഇൻസ്റ്റാൾ ചെയ്യും. ദിവസേനയുള്ള ഉപയോഗത്തെ അടിസ്ഥാനമാക്കി ബസ് ഷെൽട്ടറുകളെ നാല് തലങ്ങളായി തരംതിരിച്ചിട്ടുണ്ട്. 750-ലധികം പ്രതിദിന ഉപയോക്താക്കളുള്ള സ്ഥലങ്ങൾക്കുള്ള പ്രാഥമിക ഷെൽട്ടറുകൾ, 250 മുതൽ 750 വരെ പ്രതിദിന ഉപയോക്താക്കൾക്കുള്ള ദ്വിതീയ ഷെൽട്ടറുകൾ, 100 മുതൽ 250 വരെ ദൈനംദിന ഉപയോക്താക്കൾക്കുള്ള അടിസ്ഥാന ഷെൽട്ടറുകൾ, പ്രതിദിനം 100-ൽ താഴെ ഉപയോക്താക്കൾക്കുള്ള ഡ്രോപ്പ്-ഓഫ്/പിക്ക്-അപ്പ് ഷെൽട്ടറുകൾ എന്നിങ്ങനെ നാലായി തരം തിരിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A