അബുദാബി: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നിയമങ്ങൾ പുതുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള മറ്റൊരു വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂവെന്നാണ് പുതിയ നിയമങ്ങളിലൊന്ന്. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് പണം അനുവദിക്കുന്നതിനായി പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളുടെ ഒപ്പ് ഇനി ആവശ്യമാണ്. ചില സംഭവങ്ങൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് കോൺസുലേറ്റിൻ്റെ പ്രസ് വിങ് പ്രസ്താവനയിൽ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഏജന്റുമാർ കുടുംബങ്ങളെ ചൂഷണം ചെയ്തതായുള്ള നിരവധി കേസുകൾ കോൺസുലേറ്റിന്റെ മുൻപിൽ വന്നിട്ടുള്ളതിനാലാണ് നിയമം കടുപ്പിച്ചത്. കോൺസുലേറ്റിന്റെ ചാർജുകൾക്ക് പകരം അമിത തുക ഈടാക്കുന്ന വഞ്ചകരമായ ഏജൻ്റുമാരെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് പ്രവാസികളോട് അഭ്യർഥിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുഃഖിതരായ കുടുംബാഗങ്ങൾക്കും
എന്ത് സഹായത്തിനും പ്രതിജ്ഞാബദ്ധരാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.’ എല്ലാ എമിറേറ്റുകളിലുടനീളമുള്ള “കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ട്”, അവർ ഈ സേവനങ്ങൾ “സേവന നിരക്കുകളൊന്നുമില്ലാതെ” കുടുംബങ്ങൾക്ക് നൽകുന്നു’. ഉടനടി മാർഗനിർദേശത്തിനും സൗകര്യത്തിനും കുടുംബങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം. അതേസമയം, പുതിയ നിയമങ്ങൾ കുടുംബങ്ങൾക്ക് അന്യായമായ ഭാരമുണ്ടാക്കുന്നതായി ചില സാമൂഹിക പ്രവർത്തകർ പറഞ്ഞു. “ഇപ്പോൾ, രേഖകൾ റദ്ദാക്കുന്നതിനോ മരണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളിൽ ഒരു കുടുംബത്തെയും സഹായിക്കാനോ സാമൂഹിക പ്രവർത്തകർക്ക് അനുവാദമില്ല,” രണ്ട് പതിറ്റാണ്ടായി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. “മരണം എപ്പോഴും ഹൃദയഭേദകമായ അനുഭവമാണ്. കുടുംബങ്ങളോ സുഹൃത്തുക്കളോ പലപ്പോഴും വൈകാരികമായി ദുർബലപ്പെടുന്ന മാനസികാവസ്ഥയാണത്. പലരുടെയും ജീവിതത്തിലെ ഇരുണ്ട നാളുകളിൽ സാമൂഹിക പ്രവർത്തകർ വലിയ പിന്തുണയാണ് നൽകുന്നത്. അവരെ സഹായിക്കുന്നതിൽനിന്ന് സാമൂഹ്യപ്രവർത്തകരെ തടയുന്നത് കുടുംബങ്ങൾക്ക് അന്യായമായ ഭാരം ഉണ്ടാക്കുന്നതായി’ അഷ്റഫ് കൂട്ടിച്ചേർത്തു. 2015-ൽ ഇന്ത്യൻ സർക്കാർ തൻ്റെ സേവനങ്ങൾക്ക് പ്രവാസി ഭാരതീയ സമ്മാൻ നൽകി ആദരിച്ച അഷ്‌റഫ്, ബദൽ നടപടികൾ സ്വീകരിക്കാൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടു. “വഞ്ചനാപരമായ സാമൂഹിക പ്രവർത്തകർ ഉണ്ടെങ്കിൽ, അവരുടെ സേവനങ്ങൾ റദ്ദാക്കുക. എല്ലാവരെയും സഹായിക്കുന്നതിൽനിന്ന് തടയുന്നത് ന്യായമല്ലെന്ന്’ അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A