ദുബായ്: ദുബായ് റണ്ണിന്റെ ശ്രദ്ധാകേന്ദ്രമായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഊർജ്ജവും കരുത്തും പകരാൻ പുലർച്ചെ തന്നെ ഷെയ്ഖ് സായിദ് റോഡിൽ ഹംദാനെത്തി. ഇന്ന് (നവംബർ 24) പുലർച്ചെ 6.30 നാണ് ദുബായ് റൺ ആരംഭിച്ചത്. ഫ്യൂച്ചറിസ്റ്റിക് സൈബർ ടെസ്ല ട്രക്ക്, പോലീസ് വാഹനവ്യൂഹവും സുരക്ഷ ഉറപ്പാക്കി. കുതിരപ്പുറത്തിരുന്ന് പോലീസ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കിയത് വേറിട്ട കാഴ്ചയായി. പുലർച്ചെ തന്നെ വ്യത്യസ്ത നിറങ്ങളിൽ പാരാഗ്ലൈഡുകൾ പറന്നുയർന്നാണ് ദുബായ് റണ്ണിൽ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പങ്കെടുത്തവരെല്ലാം പച്ച നിറത്തിലുള്ള ഷർട്ട് ധരിച്ചപ്പോൾ ഹംദാൻ ധരിച്ചത് കടും നീല ഷർട്ടാണ്. 003 എന്ന രജിസ്ട്രേഷൻ നമ്പറും ഷർട്ടിൽ പതിപ്പിച്ചിരുന്നു. പത്ത് കിമീ റൂട്ടാണ് ഹംദാൻ കാൽനടയ്ക്ക് തെരഞ്ഞെടുത്തത്. നഗരത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും അതിനപ്പുറമുള്ള ഓട്ടക്കാരെ ആകർഷിക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റി. ഞായറാഴ്ച പുലർച്ചെ നേരത്തെ എഴുന്നേൽക്കുന്നത് കാര്യമാക്കാതെ നിവാസികൾ ഓട്ടത്തിൽ പങ്കെടുക്കാനെത്തി. നഗരത്തെ ഒരു ഓപ്പൺ ജിമ്മാക്കി മാറ്റിയ 30 ദിവസത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ (ഡിഎഫ്‌സി) സമാപന ദിവസമാണ് ഫ്രീ റൺ അടയാളപ്പെടുത്തിയത്. ദുബായ് റണ്ണിന്റെ ഭാഗമായി പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡുകൾ അടച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A