ദുബായ്: ഇന്ത്യയിൽനിന്ന് രണ്ട് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ദുബായിലേക്കും ബാങ്കോക്കിലേക്കുമാണ് പുതിയ സർവീസ്. രണ്ട് വിമാനസർവീസുകളും പൂനെയിൽനിന്ന് നേരിട്ടുള്ളതാണ്. ഒക്ടോബര്‍ 27നാണ് ഈ രണ്ട് സര്‍വീസുകളും തുടങ്ങാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. ദുബായിയെയും ബാങ്കോക്കിനെയും ബന്ധിപ്പിച്ച് പൂനെയിൽനിന്നുള്ള വിമാനസര്‍വീസ് പൂനെ നഗരത്തിന്റെ ഐടി, ഓട്ടോമൊബൈല്‍ മേഖലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക ഘടകമാകുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വക്താവ് പറഞ്ഞു. നേരിട്ടുള്ള ഈ സര്‍വീസുകള്‍ വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളുടെ വളർച്ചയ്ക്ക് കൈത്താങ്ങാകുമെന്നും സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമയക്രമം…
- പൂനെ – ദുബായ് വിമാനസർവീസ് വെള്ളിയാഴ്ച വൈകിട്ട് 5.40 ന് പുറപ്പെട്ട് രാത്രി 10.10ന് ദുബായിലെത്തും.
- ദുബായ് – പൂനെ വിമാനസർവീസ് തിരികെ അർധരാത്രി 12.15 ന് പുറപ്പെടും.
- പൂനെ – ബാങ്കോക്ക് വിമാനസർവീസ് ആഴ്ചയില്‍ മൂന്ന് ദിവസം ഉണ്ടാകും.
- ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11.10ന് പുറപ്പെടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A