അബുദാബി: യുഎഇയില്‍ സന്ദര്‍ശക – ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അധികൃതര്‍ പുതുതായി പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇല്ലെങ്കില്‍ വിസ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഹോട്ടല്‍ ബുക്കിങ്, മടക്കയാത്ര ടിക്കറ്റ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് എന്നിവയെല്ലാമാണ് നിര്‍ബന്ധമായും വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടത്. മതിയായ ഫണ്ട് അക്കൗണ്ടില്‍ ഇല്ലെങ്കിലും വിസ നിരസിക്കപ്പെട്ടേക്കാം. മുന്‍പ് വിമാനത്തില്‍ കയറുമ്പോള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന ഈ രേഖകള്‍ ഇപ്പോള്‍ വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ തന്നെ അപ്ലോഡ് ചെയ്ത് ചേര്‍ക്കണം. വിസയ്ക്ക് അപേക്ഷിക്കുന്നവർ രേഖകൾ കൃത്യമായി കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാവൽ ഏജൻസികൾ അഭ്യർഥിച്ചു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലായോ (68,000 രൂപ) കൈവശം വയ്ക്കേണ്ടതാണ്. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം (1,14,737 ഇന്ത്യന്‍ രൂപ) ഉണ്ടായിരിക്കണം. താമസരേഖ – ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, മതിയായ ഫണ്ട് എന്നിവയുടെ തെളിവ്, റിട്ടേൺ ടിക്കറ്റ് എന്നിവയാണ് പുതുതായി രാജ്യം കർശനമാക്കിയത്. വിസിറ്റ് വിസ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും അപേക്ഷകർക്ക് യുഎഇയിൽ താമസിക്കുമ്പോൾ താമസചെലവും ഉറപ്പാക്കുന്നതിനായാണ് ഈ കർശനമായ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നത്. ഓൺലൈനിൽ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഇമിഗ്രേഷൻ വെബ്സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A