ദുബായ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ പ്രതിമാസചെലവ് കൂടുമോയെന്ന ആശങ്കയില്‍ യുഎഇ നിവാസികള്‍. നവംബര്‍ 24 ഞായറാഴ്ച മുതലാണ് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായത്. ബിസിനസ് ബേ ക്രോസിങില്‍ സ്ഥിതി ചെയ്യുന്ന ടോൾ ഗേറ്റ് ഷാര്‍ജ, വടക്കൻ ദുബായ് അയൽപ്രദേശങ്ങള്‍, പ്രധാന ബിസിനസ് ജില്ലകള്‍ എന്നിവയെ ബന്ധിപ്പിക്കുന്നവ ഉൾപ്പെടെ നിരവധി റൂട്ടുകളെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ടോൾ സംവിധാനത്തിലൂടെയുള്ള യാത്ര താമസക്കാർക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ഗർഹൗഡിൽ താമസിക്കുകയും ബിസിനസ് ബേയിൽ ജോലി ചെയ്യുകയും ചെയ്യുന്ന 35 കാരനായ അക്കൗണ്ടൻ്റായ ഫൈസൽ അഹമ്മദിന് ഇപ്പോൾ തൻ്റെ ദൈനംദിന യാത്ര കൂടുതൽ ചെലവേറിയതായി തോന്നുന്നു. “ഓഫീസിനും വീടിനുമിടയിൽ സാലിക് ഗേറ്റുകളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. ചില സമയങ്ങളിൽ ചില റൂട്ടുകളിൽ ഒരു സാലിക് ഗേറ്റിന് പണം നൽകിയിരുന്നു. എന്നാലിപ്പോൾ, ബിസിനസ് ബേ ബ്രിഡ്ജ് ഗേറ്റ് സജീവമായതിനാൽ, ദിവസവും എട്ട് ദിർഹം അധികമായി നൽകേണ്ടിവരുന്നു. ഇത് പ്രതിമാസം 200 ദിർഹത്തേക്കാള്‍ കൂടുതലാണ്, ഇത് ചെറിയ തുകയല്ല, ”അഹമ്മദ് പറഞ്ഞു. “സാലിക്കിനെ ഒഴിവാക്കാൻ ഉള്‍ റോഡുകളിലൂടെ യാത്ര ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ ഗതാഗതകുരുക്കും കാലതാമസവും അത് അപ്രായോഗികമാക്കി. ഈ പുതിയ ചെലവുകൾക്കായി ബജറ്റ് ക്രമീകരിക്കേണ്ടിവരുമെന്ന് തോന്നുന്നു, ഓരോ വഴിക്കും ഏകദേശം 15 മിനിറ്റ് എടുക്കും ”അഹമ്മദ് കൂട്ടിച്ചേർത്തു. അൽ ത്വാറിലെ താമസക്കാരിയായ അയ്ഷ നിദ, ബിസിനസ് ബേയിലെ തൻ്റെ ഓഫീസിലേക്ക് പോകുന്നതിന് ദിവസവും ടാക്സികളെയാണ് ആശ്രയിക്കുന്നത്. ശനിയാഴ്ച യാത്രാ ചെലവ് ഏകദേശം 60 ദിർഹമായിരുന്നു. എന്നിരുന്നാലും, ഞായറാഴ്ച സാലിക് ഗേറ്റുകളിലൂടെ വന്നതിനാല്‍ യാത്രാ നിരക്ക് 65 ദിർഹമായി ഉയർന്നതായി അയ്ഷ നിദ കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A