ട്രാൻസിറ്റ് യാത്രക്കാരൻ രഹസ്യമായി കടത്തിയ സ്വർണം പിടികൂടി, കോടികളുടെ…

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണക്കടത്ത് പിടികൂടി. അധികൃതരുടെ കൃത്യമായ ഇടപെടലിലാണ് സ്വര്‍ണം പിടികൂടാനായത്. ട്രാന്‍സിറ്റ് യാത്രക്കാരന്‍ രഹസ്യമായി കടത്തിക്കൊണ്ടുവന്ന 2.714 കോടി രൂപ വിലമതിക്കുന്ന 3.976 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. സ്വർണക്കടത്ത് തടയാൻ ലക്ഷ്യമിട്ട് എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ നടപടികളുടെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് നിരീക്ഷണം നടത്തുന്നതിനിടെയാണ് സംഭവം. പരിശോധിച്ച വിവരങ്ങളില്‍നിന്ന് ഒരാളെ സംശയം തോന്നുകയും ഇയാളെ അധികൃതർ വിമാനത്താവളത്തിലുടനീളം നിരീക്ഷിക്കുകയും ചെയ്തു. ദുബായിൽനിന്ന് എത്തിയ ഇയാൾ മാലിയിലേക്ക് പോകേണ്ടതായിരുന്നു. ട്രാൻസിറ്റ് യാത്രയ്ക്കിടെ വിമാനത്താവളത്തിലെ ഒരു സ്വകാര്യ ഏജൻസി ജീവനക്കാരന് എന്തോ സാധനം കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇരുവരെയും പിടികൂടുകയും ചെയ്തു. പൊടി രൂപത്തിലാക്കിയ 12 ചെറിയ പൊതികളിലായി കടത്തിക്കൊണ്ടുവന്ന 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്. സ്വകാര്യ ഏജൻസി ജീവനക്കാരന്റെ പാന്‍സിന്‍റെ പോക്കറ്റിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy