
ഒരു വശത്ത് തീ, മറുവശത്ത് രക്ഷാപ്രവര്‍ത്തനം, വിമാനം ഉയര്‍ന്നതിന് പിന്നാലെ തീ പിടിച്ചു
വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ തീപിടിത്തം. റഷ്യയിലെ അസിമുത്ത് എയര്‍ലൈന്‍സിന്‍റെ സുഖോയി സൂപ്പര്‍ജെറ്റ് 100 വിമാനത്തിലാണ് തീപടര്‍ന്നത്. റഷ്യയിലെ സോചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അന്‍റാലിയ എയര്‍പോര്‍ട്ടിലേക്ക് പറന്നതാണ് വിമാനം. ഞായറാഴ്ച തുര്‍ക്കിയിലെ അന്‍റാലിയ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് വിമാനത്തിന് തീപിടിച്ചത്. ഈ സമയം 89 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ ഉടന്‍ തന്നെ പുറത്തിറക്കി. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചതായി തുര്‍ക്കി ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമനസേന ഉടന്‍തന്നെ തീ അണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വിമാനത്തില്‍ തീപിടിച്ച് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പേടിച്ച് ഓടിയിറങ്ങുന്നതും വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതുമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചില യാത്രക്കാര്‍ എമര്‍ജന്‍സി സ്ലൈഡുകള്‍ വഴിയാണ് പുറത്തിറങ്ങിയത്. വിമാനത്തിന്‍റെ ഇടത് എഞ്ചിനില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് നിഗമനം. ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി എയര്‍ലൈന്‍സ് അറിയിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റുന്നതിനായി പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണി വരെ അന്‍റാലിയ വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സംഭവത്തില്‍ റഷ്യയിലെ വ്യോമയാന അതോറിറ്റി അന്വേഷണം ആരംഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)