അബുദാബി: യുഎഇയില്‍ കാണാതായ മോള്‍ഡോവന്‍ പൗരന്‍റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച (നവംബര്‍ 21) ഉച്ചയ്ക്ക് ശേഷമാണ് സ്വി കോഗനെ കാണാതായത്. പിന്നാലെ ഇയാളുടെ മൃതദേഹം അന്വേഷണസംഘം കണ്ടെത്തി. 28കാരൻ മോൾഡോവൻ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് എമിറേറ്റ്‌സിൽ പ്രവേശിച്ചതെന്ന് യുഎഇ അധികൃതർ പറഞ്ഞു. ഭാര്യ റിവ്കിക്കൊപ്പം അബുദാബിയിലായിരുന്നു താമസം. മോൾഡോവ റിപ്പബ്ലിക്കിൻ്റെ വിദേശകാര്യ മന്ത്രാലയം കോഗന്‍ ഇസ്രായേൽ – മോൾഡോവൻ ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ നേരിട്ട ആക്രമണത്തെ ശക്തമായി അപലിപ്പിക്കുന്നതായും അദ്ദേഹത്തിൻ്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് കോഗൻ്റെ കൊലപാതകം നിന്ദ്യമായ പ്രവൃത്തിയാണെന്ന് അപലപിച്ചു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഓഫീസ് കൂട്ടിച്ചേർത്തു. കൊലപാതകത്തിൻ്റെ അന്വേഷണത്തിൽ യുഎഇയുമായുള്ള സഹകരണത്തെ അഭിനന്ദിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധത്തെ തകർക്കാൻ തിന്മയുടെ ശ്രമങ്ങളെ നേരിടാൻ ഈ ബന്ധം ശക്തിപ്പെടുത്തും. പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A