അബുദാബി: ഇസ്രയേല്‍ – മോള്‍ഡോവന്‍ പൗരത്വമുള്ള ജൂത റബ്ബിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി യുഎഇ. സ്വി കോഗനെ (28) കൊലപ്പെടുത്തിയ മൂന്ന് പ്രതികളുടെ പേരുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ഉസ്ബസ്കിസ്ഥാന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഒളിമ്പി ടൊഹിറോവിക് (28), മഹ്മൂദ് ജോണ്‍ അബ്ദെല്‍ റഹിം (28), അസിസ്ബെക് കാമിലോവിക് (33) എന്നിവരാണ് പ്രതികളെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മോള്‍ഡോവനും ഇസ്രയേല്‍ പാസ്പോര്‍ട്ടും കൈവശമുള്ള കോഗന്‍ ഇരട്ടപൗരത്വം ഉള്ളയാളാണ്. വ്യാഴാഴ്ച മുതലാണ് ഇയാളെ കാണാതായത്. യുഎഇ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് പ്രതികളുടെയും അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്. അധികൃതർ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കോഗൻ്റെ സംസ്കാരം ഇസ്രായേലിൽ നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A