മോൾഡോവൻ പൗരനെ കൊലപ്പെടുത്തിയ കേസ്; അറസ്റ്റിലായ 3 പ്രതികളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി യുഎഇ

അബുദാബി: ഇസ്രയേല്‍ – മോള്‍ഡോവന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി യുഎഇ. സ്വി കോഗനെ (28) കൊലപ്പെടുത്തിയ മൂന്ന് പ്രതികളുടെ ഐഡന്‍റിറ്റിയാണ് പുറത്തുവിട്ടത്. ഉസ്ബസ്കിസ്ഥാന്‍ പൗരന്മാരായ ഒളിമ്പി ടൊഹിറോവിക് (28), മഹ്മൂദ് ജോണ്‍ അബ്ദെല്‍ റഹിം (28), അസിസ്ബെക് കാമിലോവിക് (33) എന്നിവരാണ് പ്രതികള്‍. മോള്‍ഡോവനും ഇസ്രയേല്‍ പാസ്പോര്‍ട്ടും കൈവശമുള്ള കോഗന്‍ ഇരട്ടപൗരത്വം ഉള്ളയാളാണ്. വ്യാഴാഴ്ച മുതലാണ് ഇയാളെ കാണാതായത്. യുഎഇ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന്‍റെ മൃതദേഹം ലഭിച്ചു. മൂന്ന് പ്രതികളുടെയും അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്. അധികൃതർ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ഒരുങ്ങുകയാണ്. യുഎഇയിലെ ചബാദ് ഹസിദിക് പ്രസ്ഥാനത്തിൻ്റെ ദൂതനായിരുന്ന കോഗൻ്റെ സംസ്കാരം ഇസ്രായേലിൽ നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy