റിയാദ്: ഈന്തപ്പഴത്തില്‍നിന്ന് കോള നിര്‍മിച്ച് സൗദി അറേബ്യ. മിലാഫ് എന്നാണ് സൗദിയുടെ സ്വന്തം കോളയുടെ പേര്. ഈന്തപ്പഴത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ശീതളപാനീയമെന്ന പ്രത്യേകതയും മിലാഫിനുണ്ട്. സൗദി പൊതുനിക്ഷേപ ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള ‘തുറാസ് അൽമദീന കമ്പനി’ .യാണ് മിലാഫ് കോള പുറത്തിറക്കിയത്. റിയാദില്‍വെച്ച് നടന്ന വേള്‍ഡ് ഓഫ് ഡേറ്റ്സ് എക്സിബിഷനില്‍ മിലാഫ് കോളയുടെ ലോഞ്ചിങ് നടത്തി. പൊതുജനങ്ങള്‍ക്ക് ഉടന്‍തന്നെ മിലാഫ് ലഭ്യമാകും. അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ശീതളപാനീയ ബ്രാൻഡുകളുമായി മത്സരിക്കുന്ന രാജ്യാന്തര ഉൽപ്പന്നമായാണ് സൗദി മിലാഫ് ഇറക്കിയത്. കോളയുടെ ഉപഭോഗഅളവും വരുമാനവും ഉയര്‍ന്നതാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഈന്തപ്പഴം മുതൽ വിപണിയിൽ ഡിമാൻഡുള്ളതും ഉയർന്ന പോഷകമൂല്യമുള്ളതുമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് തുറാസ് അല്‍മദീന കമ്പനി സിഇഒ എന്‍ജി ബന്ദര്‍ അല്‍ഖഹ്താനി പറഞ്ഞു. കോളയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല, ഈന്തപ്പഴത്തില്‍നിന്ന് ഉണ്ടാക്കാവുന്ന നിരവധി ഉത്പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുമെന്ന് കമ്പനി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A