വീണ്ടും വിസ്മയം തീര്‍ക്കാന്‍ യുഎഇ ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവർ; ഒട്ടനവധി സവിശേഷതകള്‍, വിശദാംശങ്ങള്‍

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം, ബുര്‍ജ് ഖലീഫയുടെ അനുജന്‍, ബുര്‍ജ് അസീസി ദുബായില്‍ ഒരുങ്ങുന്നു. ദുബായിലെ ശൈഖ് സായിദ് റോഡിന് സമീപം 131 നിലകളിലായാണ് ബുര്‍ജ് അസീസി ഉയരുന്നത്. 725 മീറ്റര്‍ ഉയരത്തില്‍ ഒരുങ്ങുന്ന ഈ കെട്ടിടത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2028 ഓടെ പൂര്‍ത്തിയാകും. ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, ഏറ്റവും ഉയർന്ന നിശാക്ലബ്, ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക്, ഏറ്റവും ഉയർന്ന റെസ്റ്റോറൻ്റ്, ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ മുറി എന്നിവ ഉൾക്കൊള്ളുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആറ് ബില്യൺ ദിർഹം (600 കോടി ദിർഹം, ഏകദേശം 13,719 കോടി രൂപ) ചെലവ് വരുന്ന ബുർജ് അസീസിയുടെ രൂപകല്പനയും നിർമ്മാണവും നിസാരകാര്യമല്ലെന്ന് ദുബായ് ആസ്ഥാനമായുള്ള ആർക്കിടെക്ചറൽ കൺസൾട്ടൻസി സ്ഥാപനമായ എഇ7 ലെ പ്രധാന ആർക്കിടെക്റ്റുകൾ പറഞ്ഞു. ഇത് ഒരു വാസ്തുവിദ്യാ വിസ്മയമായിരിക്കുമെന്നും എമിറേറ്റിൻ്റെ തുടർച്ചയായുള്ള വികസനത്തിന് കൂടുതൽ അന്തസ്സ് നൽകുമെന്നും ആര്‍ക്കിടെക്റ്റുകള്‍ വ്യക്തമാക്കി. നിശാക്ലബ്, ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടൽ, പെന്റ് ഹൗസുകൾ, അപ്പാർട്ട്‌മെന്റുകൾ, അവധിക്കാല വസതികൾ, വെൽനസ് കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, സിനിമാ തിയേറ്ററുകൾ, കായികപരിശീലനകേന്ദ്രങ്ങൾ, മിനി മാർക്കറ്റുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ഏഴ് നിലകളിലായി ഒരു വെർട്ടിക്കൽ മാൾ, ബീച്ച് ക്ലബ്ബ് തുടങ്ങി നിരവധി സൗകര്യങ്ങളും ബുർജ് അസീസി വാഗ്ദാനം ചെയ്യുന്നു.
കെട്ടിടത്തിലെ ഫ്ളാറ്റുകളുടെ വിൽപ്പന അടുത്തവർഷം ഫെബ്രുവരിയിലാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയകെട്ടിടം ദുബായിലെതന്നെ ‘ബുർജ് ഖലീഫ’യാണ്. 828 മീറ്ററാണ് ഉയരം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിശാക്ലബ് ബുർജ് അസീസിയുടെ 126-ാം നിലയിൽ ഒരുങ്ങുന്ന നിശാക്ലബ് ആ റെക്കോർഡ് സ്വന്തമാക്കുമെന്നും സൂചനകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy