യാത്രക്കിടെ വിമാനത്തിൽവെച്ച് നാല് സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 73-കാരനായ ഇന്ത്യക്കാരനെ സിങ്കപ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ചാണ് ഇയാൾ സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടിയത്. 14 മണിക്കൂറിനിടെ നാല് സ്ത്രീകള്‍ക്കെതിരെ ഏഴുതവണ ഇയാള്‍ അതിക്രമം കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയെ മാത്രം പ്രതി നാലുതവണ ഉപദ്രവിച്ചുവെന്ന് പൊലീസ് പറയുന്നു. മറ്റ് മൂന്ന് സ്ത്രീകള്‍ക്ക് നേരേ ഓരോ തവണയും ഉപദ്രവമുണ്ടായി. പുലര്‍ച്ചെ 3.15-നാണ് ആദ്യത്തെ സ്ത്രീക്ക് നേരേ പ്രതിയുടെ അതിക്രമം ഉണ്ടായത്. അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു. പിന്നീട് പുലര്‍ച്ചെ 3.30-നും രാവിലെ ആറുമണിക്കും ഇടയില്‍ ഇതേ സ്ത്രീയെ മൂന്നുതവണ കൂടി ഉപദ്രവിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ 9.30-നും വൈകിട്ട് അഞ്ചുമണിക്കും ഇടയിലാണ് മറ്റുരണ്ട് സ്ത്രീകള്‍ക്ക് കൂടി പ്രതിയില്‍ നിന്ന് ഉപദ്രവം നേരിട്ടു. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞദിവസം സിങ്കപ്പൂരിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് 21 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. ജയില്‍ ശിക്ഷയ്ക്ക് പുറമേ പിഴയും ലൈംഗികാതിക്രമക്കേസുകളില്‍ ചാട്ടവാറടിയും സിങ്കപ്പൂരിലെ ശിക്ഷാരീതിയാണ്. എന്നാല്‍, അമ്പതുവയസ്സിന് മുകളിലുള്ളവരെ ചാട്ടവാറടിയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. അതിനാല്‍ 73-കാരനായ പ്രതിക്ക് ഈ ശിക്ഷ അനുഭവിക്കേണ്ടിവരില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A