
ഉമ്മയുടെ ഖബടക്ക ശേഷം യുഎഇയിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
യുഎഇയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ എം പി ഇർഷാദ് (26) ആണ് കുഴഞ്ഞുവീണ് മരിച്ചത്. അബുദാബിയിൽ വ്യാപാരിയായിരുന്നു എം പി ഇർഷാദ്. ഇർഷാദിന്റെ ഉമ്മ മൈമൂന രണ്ടാഴ്ച മുൻപ് നാട്ടിൽ മരിച്ചിരുന്നു. ഉമ്മയുടെ കബറടക്ക ചടങ്ങും മറ്റും കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ഇർഷാദ് തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ആറിനാണ് ഇർഷാദ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)