ബ്രിട്ടനിലെ ചാൾസ് രാജാവിന്‍റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി മലയാളി യുവതി. കാസര്‍കോട് സ്വദേശിനിയായ മുന ഷംസുദ്ദീനാണ് ചാള്‍സ് രാജാവിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നത്. കാസർകോട് നിന്ന് ബ്രിട്ടനിലെ ബർമിങ്ങാമിൽ കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് മുന. കഴിഞ്ഞ വർഷമായിരുന്നു മുന ഷംസുദീന്‍റെ നിയമനം നടന്നത്. മുൻപ് ജറുസലേമിലെയും ഇസ്‌ലാമാബാദിലെയും ബ്രിട്ടിഷ് ഹൈക്കമ്മിഷനുകളിൽ മുന പ്രവർത്തിച്ചിട്ടുണ്ട്. നോട്ടിങ്ഹാം സർവകലാശാലയിൽനിന്ന് മാത്തമാറ്റിക്സ് ആൻഡ് എഞ്ചിനീയറിങിൽ ബിരുദം നേടി. ഇതിനുശേഷം ബ്രിട്ടിഷ് വിദേശകാര്യ സർവീസിൽ ചേരുകയായിരുന്നു. തുടർന്ന്, ചാൾസ് രാജാവിന്‍റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. ചാൾസ് രാജാവിന്റെ ദൈനംദിന പരിപാടികൾ ഏകോപിപ്പിക്കുക, വിദേശയാത്രകളിൽ രാജാവിനൊപ്പം സഞ്ചരിക്കുക അടക്കമുള്ള ചുമതലകളാണ് മുനയ്ക്ക് നല്‍കിയിട്ടുള്ളത്. യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡാണ് മുനയുടെ ഭര്‍ത്താവ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A