ബെര്‍ലിന്‍ മലയാളികളെ…. ജര്‍മനി വിളിക്കുന്നു. 2040 വരെ വര്‍ഷംതോറും ജര്‍മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്. ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റങ്ങ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയുടെ സ്ഥിരത നിലനിര്‍ത്താന്‍ വേണ്ടിയാണ് 288,000 കുടിയേറ്റ തൊഴിലാളികളെ പ്രതിവര്‍ഷം ജര്‍മനിക്ക് ആവശ്യമായിവരുന്നത്. നിലവില്‍ ജര്‍മനിയില്‍ 46.4 മില്യണ്‍ തൊഴില്‍ ശക്തിയാണുള്ളത്. 2040ഓടെ 41.9 മില്യണാകും. 2060 ഓടെ ഇത് 35.1 മില്യണായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക തൊഴില്‍ മേഖലയിലെ പ്രാതിനിധ്യത്തില്‍ സ്ത്രീകളുടെയും വയോധിക തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറയുകയാണെങ്കില്‍ പ്രതിവര്‍ഷം 368,000 കുടിയേറ്റ തൊഴിലാളികളെവരെ ആവശ്യമായി വന്നേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജര്‍മനിയില്‍ വലിയൊരു വിഭാഗം പ്രായം ചെന്ന തൊഴിലാളികള്‍ വരും വര്‍ഷങ്ങളില്‍ വിരമിക്കാനിരിക്കുകയാണ്. ഇതോടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ വലിയ ശതമാനം തൊഴിലാളികളെ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A