
തറവാട്ടില്‍ നിന്ന് അമ്മമാര്‍ യുഎഇയിലെത്തി, മൂന്ന് ദിവസം രാജ്യം ചുറ്റിക്കാണാം…
ദുബായ്: തറവാട്ടില്‍നിന്ന് അമ്മമാര്‍ യുഎഇയിലെത്തി. തലശ്ശേരി മുഴപ്പിലങ്ങാട്ടെ സ്നേഹഭവനമായ തറവാട്ടില്‍ നിന്നാണ് ഒന്‍പത് അമ്മമാര്‍ യുഎഇയിലെത്തിയത്. ടെലിചെറി ക്രിക്കറ്റേഴ്സ് എന്ന കൂട്ടായ്മയാണ് അമ്മമാരെ യുഎഇയിലെത്തിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അമ്മമാരും അവരുടെ നാല് സഹായികളുമടക്കം 13 പേർ ദുബായിലെത്തിയത്. മേരി, സരള, സഫിയ, നബീസ, സറീന, നബീസു, റംല, മുംതാസ്, അഫ്സത്ത്, നസിറിയ അടക്കം 10 അമ്മമാരിൽ ഒരാൾ ഞായറാഴ്ച എത്തുമെന്നും സംഘാടകർ അറിയിച്ചു. അമ്മമാരെ പരിചരിക്കുന്ന സിന്ധു, ഷാനി, ഹനീഷ്, റുമീസ എന്നിവരുമെത്തി. ഞായറാഴ്ച ദുബായ് ഖിസൈസിൽ നടക്കുന്ന ‘തലശ്ശേരി ഫിയസ്റ്റ’ ദശവാർഷികാഘോഷത്തിന്‍റെ സമാപനത്തിൽ അമ്മമാർ അതിഥികളായെത്തും. അൽ അഹ് ലി സ്റ്റേഡിയത്തിലാണ് തലശ്ശേരി ഫിയസ്റ്റ നടക്കുന്നത്. മൂന്നുദിവസം അമ്മമാരെ യുഎഇ ചുറ്റികാണിക്കും, അതിനുശേഷമാണ് സംഘാടകർ നാട്ടിലേക്ക് തിരിച്ചുപോകുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)