ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ എന്നാല്‍, ഇപ്പോഴാണ് ഉത്തമസമയം. എങ്കില്‍, വേഗം ദുബായിക്ക് ടിക്കറ്റ് ബുക്ക് ചെയ്തോളൂ. ദുബായില്‍ സ്വര്‍ണവില താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവിലയില്‍ ഗ്രാമിന് മൂന്ന് ദിര്‍ഹത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 318.25 ദിര്‍ഹമാണ് വില. വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 321.5 ദിര്‍ഹമായിരുന്നു. 3.25 ദിര്‍ഹത്തിന്‍റെ കുറവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 294.5 ദിര്‍ഹം, 21 കാരറ്റ് 285.25 ദിര്‍ഹം, 18 കാരറ്റിന് 244.5 ദിര്‍ഹം എന്നിങ്ങനെയാണ് വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A