കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെയും കണ്ടെടുത്തു. തായ്ലാന്‍ഡില്‍നിന്ന് കടത്തിക്കൊണ്ടുവന്ന പക്ഷികളായിരുന്നു. ഇവയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഞായറാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരിയില്‍ യുവാക്കള്‍ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് വേഴാമ്പൽ ഉള്‍പ്പെടെ അപൂര്‍വയിനത്തിൽപെട്ട 14 പക്ഷികളെ കണ്ടെടുത്തു. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുമായി വെറ്ററിനറി ഡോക്ടര്‍മാരെയും പക്ഷി വിദഗ്ധരെയും ഏല്‍പിച്ചിരിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A