വിവിധ അപ്ഡേറ്റുകള്‍ക്കുള്ള സമയപരിധി ഈ മാസം, ഡിസംബറില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് നിരക്ക്, ആധാര്‍ അപ്ഡേറ്റ്, വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി, പലിശ നിരക്ക് കുറയുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിലെ പ്രധാന വിവരങ്ങള്‍ ഈ മാസം അറിയാം.

പരിശ നിരക്ക് കുറയുമോ? – ഡിസംബര്‍ 6

ഡിസംബര്‍ ആറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് പലിശ നിരക്ക് കുറയുമോ എന്നത് ഏവരും ഉറ്റുനോക്കിയിരിക്കുന്നത്. ആര്‍ബിഐ നിലവിലെ സ്ഥിതി തുടരുമോ അതോ 6.5 ശതമാനമായി നിലനിര്‍ത്തിയ റിപ്പോ നിരക്ക് കുറയ്ക്കുമോ എന്നതാണ് ഏവരുടെയും സംശയം.

ക്രെഡിറ്റ് കാര്‍ഡ് നിരക്ക്

ക്രെഡിറ്റ് കാര്‍ഡുകളിലെ അസോസിയേറ്റ് ചാര്‍ജുകള്‍ ഡിസംബര്‍ മാസം പരിഷ്‌കരിക്കും. ആക്സിസ് ബാങ്ക്, എസ്ബിഐ, എയു സ്‌മോള്‍ ഫിനാന്‍സ് തുടങ്ങിയ ബാങ്കുകള്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആധാര്‍ അപ്‌ഡേറ്റ്- ഡിസംബര്‍ 14

സൗജന്യ ആധാര്‍ അപ്‌ഡേറ്റുകള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 14 ന് അവസാനിക്കും. യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ പേര്, വിലാസം, ജനനത്തീയതി എന്നിവയുള്‍പ്പെടെയുള്ള ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അവസാനമായി അപ്ഡേറ്റ് ചെയ്തിട്ട് 10 വര്‍ഷത്തിലേറെയായ ആധാറുകള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഡിസംബര്‍ 14 ന് ശേഷം ആണ് ആധാര്‍ കേന്ദ്രങ്ങളില്‍ ഓരോ അപ്ഡേറ്റുകള്‍ ചെയ്യുന്നതെങ്കില്‍ 50 രൂപ ഫീസ് വീതം ഈടാക്കും.

വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി ഡിസംബര്‍ 31

വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി ഡിസംബര്‍ 31 ആണ്. കൃത്യസമയത്ത് ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധിയാണിത്. അടക്കാത്ത നികുതികളുടെ പിഴയും പലിശയും ഇതിനോടൊപ്പം അടയ്ക്കേണ്ടിവരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy