ദുബായ്: ദുബായിലെ പൊതുഗതാഗതയാത്രകള്‍ എളുപ്പമാക്കാന്‍ പുതിയ സ്മാര്‍ട്ട് ആപ്പ്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തിറക്കിയിരിക്കുന്ന ബോള്‍ട്ട് ആപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ ആപ്പിലൂടെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കുകളില്‍ 53 ശതമാനം കിഴിവ് ലഭിക്കും. ഡിസംബര്‍ 15 നുള്ളില്‍ ബോള്‍ട്ട് ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. 53-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് യാത്രകളിൽ 53 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. പരമാവധി 35 ദിര്‍ഹം വരെ യാത്രാനിരക്കില്‍ കിഴിവ് ലഭിക്കും. ആദ്യഘട്ടത്തിൽ ലിമോസിൻ ഉൾപ്പടെയുള്ള പ്രീമിയം വാഹന സേവനങ്ങളാണ് ആപ്പിൽ ലഭ്യമാകുകയെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ അൽ ഫലസി പറഞ്ഞു. അടുത്തഘട്ടത്തിൽ ടാക്സി സേവനങ്ങളും ഉൾപ്പെടുത്തും. റൈഡുകൾ ബുക്ക് ചെയ്യല്‍, ഡ്രൈവർമാരെ ട്രാക്ക് ചെയ്യല്‍, പേയ്‌മെന്റുകൾ അടയ്ക്കല്‍ എന്നിവ ബോള്‍ട്ട് ആപ്പിലൂടെ സാധിക്കും. ഭാവിയിൽ ഡെലിവറി സേവനങ്ങൾ, ഇ-സ്കൂട്ടറുകളും കാറുകളും വാടകയ്ക്കെടുക്കൽ തുടങ്ങിയവ ഉൾപ്പെടുത്തി ആപ്പ് വിപുലീകരിക്കാനും പദ്ധതിയുണ്ട്. നിലവിൽ ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ 600-ലേറെ നഗരങ്ങളിൽ ബോൾട്ട് ഉപയോഗിക്കുന്നുണ്ട്.
ANDROID : https://play.google.com/store/apps/details?id=ee.mtakso.client&hl=en_IN
IOS : https://apps.apple.com/us/app/bolt-request-a-ride/id675033630
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A