
കൃത്യമയത്ത് വിമാനം പുറപ്പെട്ടില്ല, മുന്നറിയിപ്പില്ലാതെ യുഎഇയിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ
കൊച്ചി: കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതികതകരാറിനെ തുടര്‍ന്ന് വൈകിയത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കൃത്യമായ വിവരം അധികൃതര്‍ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)