അബുദാബി: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ യുഎഇ പ്രസിഡൻ്റ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൊവ്വാഴ്ച രാജ്യത്തുടനീളമുള്ള പള്ളികളിൽ നിർദ്ദേശം നൽകി. അറബിയിൽ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാര്‍ഥന ഡിസംബർ ഏഴ് ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. രാജ്യത്തെ മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കുന്നതിന് അല്ലാഹുവിനോട് പ്രാർഥിക്കണമെന്ന് യുഎഇ പ്രസിഡന്‍റ് എല്ലാവരോടും ആഹ്വാനം ചെയ്തു. 2022ലാണ് യുഎഇയിലുടനീളം മഴ പെയ്യുന്നതിനായി ഷെയ്ഖ് മുഹമ്മദ് അവസാനമായി പ്രാർഥനകൾ നടത്തിയത്. ആ സമയത്ത്, വെള്ളിയാഴ്ച പ്രാർഥനയ്ക്കുള്ള (അദാൻ) ആഹ്വാനത്തിന് 10 മിനിറ്റ് മുന്‍പായിരുന്നു പ്രാർത്ഥന നടന്നത്. 2022ന് മുന്‍പ്, 2021, 2020, 2017, 2014, 2011, 2010 എന്നീ വർഷങ്ങളിൽ സാധാരണയായി നവംബർ മുതൽ ഡിസംബർ വരെ മാസങ്ങളില്‍ മഴ പ്രാർഥനകൾ നടത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A