പ്രവാസികള്‍ മിക്കപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അധിക ചാര്‍ജ് ഈടാക്കുന്നത്. സീറോ ഫീസ്, സൗജന്യമായി പണം അയച്ചുകൊടുക്കുന്നു എന്നീ പേരുകളില്‍ പല സ്ഥാപനങ്ങളും പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. 2020ലെ കണക്കുകള്‍ പ്രകാരം, വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് പണം അയക്കാന്‍ 21,900 കോടി രൂപയാണ് ഫോറിന്‍ എക്സ്ചേഞ്ച് ഫീസായി ഇന്ത്യക്കാര്‍ നല്‍കേണ്ടി വന്നത്. ഇതില്‍ 7,900 കോടി രൂപ കറന്‍സികള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുന്നതിനാണ് ഈടാക്കിയത്. ബാക്കി വരുന്ന 14,000 കോടി രൂപ ട്രാന്‍സാക്ഷന്‍ ഫീസ് എന്ന പേരിലാണ് പ്രവാസികളില്‍നിന്ന് കമ്പനികള്‍ വാങ്ങിയത്. ഈ തുകകള്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റുകളില്‍ കാണാന്‍ കഴിയില്ല.
പണം അയയ്ക്കുമ്പോള്‍ സ്ഥാപനം ഈടാക്കുന്ന ഫീസ് മാത്രമല്ല കറന്‍സിക്ക് ആ സ്ഥാപനം നല്‍കുന്ന മൂല്യം എത്രയാണെന്ന് നിര്‍ബന്ധമായും അയക്കുന്നയാള്‍ അറിഞ്ഞിരിക്കണം. ചില വിദേശ വിനിമയ സ്ഥാപനങ്ങള്‍ വലിയ തുകകളാണ് നാട്ടിലേക്ക് അയക്കുന്നതെങ്കില്‍ കറന്‍സികള്‍ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യം വരുമ്പോള്‍ അത് ലോക്ക് ചെയ്യുന്നതിന് അനുവദിക്കാറുണ്ട്. അതായത്, പിന്നീട് കറന്‍സിയുടെ മൂല്യം കുറഞ്ഞാലും ലോക്ക് ചെയ്ത മൂല്യം പണം അയക്കുന്നയാള്‍ക്ക് ലഭിക്കും. കറന്‍സിക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് കണക്കാക്കി കറന്‍സി മാറ്റി നാട്ടിലേക്ക് പണം അയക്കാന്‍ ഇത് ഗുണം ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A