ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ രൂപ നിലംപൊത്തിയത്. വിനിമയ നിരക്ക് ഒരു ദിര്‍ഹത്തിന് 23.0905 രൂപ എന്ന നിലയിലെത്തിയിരിക്കുകയാണ് (ഡോളര്‍- 84.7425 രൂപ). ഇതിന് മുന്‍പ് ദിര്‍ഹത്തിനെതിരെ 23.0803 രൂപ എന്ന നിരക്കിലെത്തിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഇടിവ്. രൂപയുടെ മൂല്യം ഇടിഞ്ഞതില്‍ പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ സമയം വിനിയോഗിക്കാം. അതേസമയം, ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്കും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. തിങ്കളാഴ്ച രൂപയുടെ മൂല്യത്തിൽ 0.25 ശതമാനം ഇടിവുണ്ടായി. ആറ് മാസത്തിനിടെ കറൻസിയുടെ ഏറ്റവും വലിയ ഇടിവാണിത്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായി എട്ട് ആഴ്ചകളായി കുറഞ്ഞ് അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A