100 ഒഴിവ്, വിസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യം, യുഎഇയില്‍ തൊഴിലവസരം

യുഎഇ വിളിക്കുന്നു നഴ്സുമാരെ… പുരുഷ നഴ്സുമാര്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് അവസരം. നിയമനം സൗജന്യമായിരിക്കും. 100 ഒഴിവുകളിലേക്കാണ് അവസരം. നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്‍റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും യോഗ്യത ഉണ്ടായിരിക്കണം. 40 ല്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക. 5000 ദിര്‍ഹം പ്രതിമാസം ശമ്പളം ലഭിക്കും. വിസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഈ മാസം എട്ടിന് രാവിലെ 8.30നും പത്തിനുമിടയ്ക്ക് ഒഡിഇപിസി ട്രെയിനിങ് സെന്‍റര്‍, ഫ്ലോര്‍ 4, ടവര്‍ 1, ഇന്‍കെല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലിയില്‍ ഇന്‍റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy