നാല്‍പത് വര്‍ഷത്തോളം വീട്ടുജോലിക്കാരിയായി, സ്വന്തം കുടുംബത്തെ പോലെ, അന്ത്യനിമിഷവും കൂട്ടായി സ്വദേശി കുടുംബം

മസ്‌കത്ത്: കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി മസ്കത്തിലെ വീട്ടിലെ ജോലിക്കാരിയാണ് പൂക്കുട്ടി എന്ന് വിളിക്കുന്ന ഹനീഫ ബീവി. ആലപ്പുഴ ആറാട്ടുവഴി പവര്‍ഹൗസ് ശാന്തി ആശ്രമത്തില്‍ പരേതനായ സുബൈറിന്‍റെ ഭാര്യയാണ് ഹനീഫ ബീവി. കഴിഞ്ഞദിവസമാണ് ഹനീഫ (75) മരിച്ചത്. മസ്കത്തിലെ ഹെയ്ലില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളം ഒരേ വീട്ടില്‍ തന്നെയാണ് ഹനീഫ ജോലി ചെയ്തത്. ഇവരുടെ അന്ത്യകര്‍മ്മത്തിലും സ്വന്തം കുടുംബാംഗത്തെ എന്നപോലെ മസ്കത്തിലെ വീട്ടുകാരും പങ്കാളികളായി. മൂന്ന് മാസം മുന്‍പാണ് ഹനീഫ നാട്ടിലേക്ക് മടങ്ങിയത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ഒമാനി കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് ഒമാനി കുടുംബം ഹനീഫയുടെ വീട്ടിലെത്തുകയും ഹനീഫ ബീവിയെ പരിചരിക്കുകയും ചെയ്തു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ഒമാനിലുണ്ടായിരുന്ന മകന്‍ അജീബ് സുബൈറിന്‍റെ കൂടെ ഒമാനി കുടുംബാംഗങ്ങളും നാട്ടിലേക്ക് പോയിരുന്നു. മക്കള്‍: സുനില്‍ സുബൈര്‍, നജീബ് സുബൈര്‍, അജീബ് സുബൈര്‍, ബിജിമോന്‍ സുബൈര്‍. ഖബറടക്കം പടിഞ്ഞാറേ ശാഫീ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy