അബുദാബി: യുഎഇ ലോട്ടറിയാണ് എവിടെയും സംസാരവിഷയം. ഒരു ടിക്കറ്റിന് 50 ദിര്‍ഹമാണ് യുഎഇയുടെ ആദ്യത്തെ നിയന്ത്രിത ലോട്ടറിയുടെ നിരക്ക്. അടിച്ചാല്‍ 100 മില്യണ്‍ ദിര്‍ഹം പോക്കറ്റിലാകും. അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം എൽഎൽസി നടത്തുന്ന യുഎഇ ലോട്ടറിക്ക് ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) അനുമതിയുണ്ട്. ജാക്ക്‌പോട്ടിന് പുറമേ, ‘ലക്കി ഡേ’ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഏഴ് പേർക്ക് 100,000 ദിർഹം സമ്മാനം ഗ്യാരൻ്റി നൽകുന്നു. ആദ്യ ലൈവ് നറുക്കെടുപ്പ് ഡിസംബർ 14ന് നടക്കും. യുഎഇ ലോട്ടറിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ആവേശം അടക്കാനായില്ല. ജോലിയിൽ നിന്ന് ഇടവേളയെടുത്ത് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുണ്ട്. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ ഏകദേശം അഞ്ച് മിനിറ്റ് മാത്രം സമയം എടുത്തതായി ജുമൈറ ലേക്ക് ടവേഴ്‌സിൽ (ജെഎൽടി) ജോലി ചെയ്യുന്ന പി ജി സഞ്ജിദ് പറഞ്ഞു. ഒരു ടിക്കറ്റ് മാത്രമാണ് സഞ്ജിദ് വാങ്ങിയത്, പക്ഷേ പെട്ടെന്ന് സുഹൃത്തുക്കളെ അറിയിച്ചു. “അപ്പോള്‍ തന്നെ 10 സുഹൃത്തുക്കൾ രജിസ്റ്റർ ചെയ്യുകയും ടിക്കറ്റ് വാങ്ങുകയും ചെയ്തു. താമസിയാതെ തൻ്റെ ഓഫീസിലെ എല്ലാവരും അതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. എല്ലാവരും ജോലി കഴിഞ്ഞ് കൂടുതൽ ടിക്കറ്റുകൾ വാങ്ങാൻ പദ്ധതിയിടുന്നതായി സഞ്ജിദ് പറഞ്ഞു. യുഎഇ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്ന ബംഗ്ലാദേശ് പ്രവാസി അബ്ദുൾ മൻസൂറിന് പുതിയ നറുക്കെടുപ്പിനായി അധികം കാത്തിരിക്കാനായില്ല. “രാവിലെ ഒരു സുഹൃത്ത് വിളിച്ച് ലിങ്ക് അയച്ചു. ആദ്യം, വിശ്വസിക്കാൻ കഴിഞ്ഞില്ല, ഉടനെ രജിസ്റ്റർ ചെയ്തു,” അദ്ദേഹം പറഞ്ഞു. മുന്‍പ് 50,000 ദിർഹം നേടുകയും 20 സഹപ്രവർത്തകർക്കൊപ്പം 15 മില്യൺ ദിർഹം സമ്മാനം പങ്കിടുകയും ചെയ്ത മൻസൂർ മറ്റൊരു വലിയ വിജയത്തിനായി പ്രതീക്ഷിക്കുകയാണ്. “ടിക്കറ്റ് വാങ്ങി, എല്ലാ സുഹൃത്തുക്കളും അത് വാങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. 100 മില്യൺ ദിർഹത്തിൻ്റെ ജാക്ക്‌പോട്ട് അതിശയകരവുമാണ്. അതിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മന്‍സൂര്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A