Posted By saritha Posted On

പുരുഷ മേധാവിത്വ മേഖലയിലെ പെണ്‍സാന്നിധ്യം; അഡ്‌നോക്കിൻ്റെ ഓഫ്‌ഷോർ സ്ക്വാഡില്‍ ചേര്‍ന്ന ആദ്യ വനിതകളെ പരിചയപ്പെടാം

അബുദാബി: പുരുഷന്മാര്‍ക്ക് മാത്രമല്ല, വനിതകള്‍ക്കും ഓഫ്ഷോര്‍ മേഖലയില്‍ കരുത്ത് കാട്ടാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുഎഇ മിടുക്കികള്‍. ഓഫ്ഷോര്‍ മാരിടാം സ്ക്വാഡില്‍ അധികം കാണാത്തതാണ് പെണ്‍ സാന്നിധ്യം. കടലിനോട് ആദ്യം മുതലെ ഷരീഫ യൂസിഫിന് ഭയം ഉണ്ടായിരുന്നു. ബാല്യകാലത്ത് വെള്ളത്തില്‍ വീഴുകയും അതിന്‍റെ തന്‍റെ സഹോദരനെ നഷ്ടപ്പെടുകയും ചെയ്ത ഷരീഫയ്ക്ക് ആ ഭയത്തില്‍നിന്ന് തിരികെ വരണമെന്നുള്ളത് ആവശ്യമായിരുന്നു. കടലില്‍ ആദ്യമായി ഷരീഫ നീന്തിയത് 18 വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ കേഡറ്റ്ഷിപ്പ് പ്രോഗ്രാമിനിടെ ഒരു കടൽ രക്ഷാ പരിശീലനത്തിൻ്റെ ഭാഗമായാണ്. എട്ട് മീറ്റർ ഉയരമുള്ള ഒരു കപ്പലിൻ്റെ മുകളിൽ നിന്ന് ചാടിയാണ് ആരംഭിച്ചത്. അഡ്‌നോക് ഗ്രൂപ്പിൻ്റെ ഓഫ്‌ഷോർ മറൈൻ ഫോഴ്‌സിലെ എമിറാത്തി യുവതികളുടെ ആദ്യ ബാച്ചിലാണ് ഷരീഫ യൂസിഫ് ചേർന്നത്. കഠിനമായ ജോലി സമയത്ത് തങ്ങളെ പുരുഷസഹപ്രവര്‍ത്തകര്‍ സഹായിച്ചിരുന്നതായി ഷരീഫ പറയുന്നു. 12 മാസത്തെ പരിശീലനത്തിന് ശേഷം അവൾക്ക് ലൈസൻസിനായി അപേക്ഷിക്കാമായിരുന്നെങ്കിലും, കൂടുതൽ വൈദഗ്ധ്യം നേടുന്നതിനായി തൻ്റെ കേഡറ്റ്ഷിപ്പ് 18 മാസത്തേക്ക് സ്വമേധയാ നീട്ടാൻ തീരുമാനിച്ചതായി ഷരീഫ പറഞ്ഞു. ഷരീഫയുടെ ആദ്യത്തെ ഔദ്യോഗിക യാത്ര ജപ്പാനിലേക്കുള്ള നാല് മാസത്തെ മടക്കയാത്രയാണ്. “സാധാരണയായി ഒരു ഇടത്തരം കപ്പലിൽ 24 ക്രൂ അംഗങ്ങളുണ്ടാകും. പരസ്പരം ജന്മദിനങ്ങളും ദേശീയ ആഘോഷങ്ങളും സാമൂഹികവൽക്കരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു, കൂടാതെ, ഞങ്ങൾക്ക് വൈവിധ്യമാർന്ന വിനോദ സൗകര്യങ്ങളുണ്ട്. പൂർണ്ണമായും സജ്ജീകരിച്ച ജിം, ഒരു ലൈബ്രറി, ടിവി, ഇൻ്റർനെറ്റ്, 22 കാരിയായ ഡന അല്‍ അദവി പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *